Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സാഗർ സൂര്യയെയും ജുനൈസിനെയും പുകഴ്ത്തി കമൽഹാസൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പണി എന്ന ഒറ്റ ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളാണ് സാഗർ സൂര്യയും ജുനൈസും. വില്ലൻ കഥാപാത്രമായാണ് ഇരുവരും പണിയിലെത്തിയതെങ്കിലും വൻ പ്രേക്ഷക സ്വീകാര്യതയാണ് ഇരുവരും നേടിയെടുത്തത്. ഇപ്പോഴിതാ ഇരുവരെയും പ്രശംസിച്ച് രം​ഗത്ത് വന്നിരിക്കുകയാണ് ഉലകനായകൻ കമൽ ഹാസൻ. അതിയതായി വരുന്നവർക്ക് പോലും എങ്ങനെയാണ് ഇത്രയും സിനിമ അറിയാവുന്നത് എന്ന് ഇരുവരുടെയും പ്രകടനം കണ്ടപ്പോൾ തോന്നിപ്പോയെന്നും കമൽ ഹാസൻ പറയുന്നു.

പേർളി മാണി ഷോയിലായിരുന്നു കമൽഹാസൻ ഇരുവരെയും പ്രശംസിച്ച് എത്തിയത് . ജോജുവിന്റെ സിനിമയിൽ രണ്ട് പേർ അഭിനയിച്ചിട്ടുണ്ട്, മിക്കവാറും അവരുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമയായിരിക്കും അത്. പക്ഷെ അവർക്ക് ആ കഥാപാത്രങ്ങളെ അത്രയും അറിയാം എന്ന് അത്ഭുതപ്പെടുമെന്നും കമൽഹാസൻ അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ ലോ ബഡ്ജറ്റിൽ എടുക്കുന്ന മലയാള സിനിമയിൽ, ചെറിയ വേഷം ചെയ്ത അഭിനേതാക്കളെ പോലും ഓർമയുണ്ടാകും,എന്നും അതിന് കാരണം അവർ ആരും അഭിനയിക്കുന്നില്ല എന്നും കമൽ വ്യക്തമാക്കി.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer