പണി എന്ന ഒറ്റ ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളാണ് സാഗർ സൂര്യയും ജുനൈസും. വില്ലൻ കഥാപാത്രമായാണ് ഇരുവരും പണിയിലെത്തിയതെങ്കിലും വൻ പ്രേക്ഷക സ്വീകാര്യതയാണ് ഇരുവരും നേടിയെടുത്തത്. ഇപ്പോഴിതാ ഇരുവരെയും പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഉലകനായകൻ കമൽ ഹാസൻ. അതിയതായി വരുന്നവർക്ക് പോലും എങ്ങനെയാണ് ഇത്രയും സിനിമ അറിയാവുന്നത് എന്ന് ഇരുവരുടെയും പ്രകടനം കണ്ടപ്പോൾ തോന്നിപ്പോയെന്നും കമൽ ഹാസൻ പറയുന്നു.
പേർളി മാണി ഷോയിലായിരുന്നു കമൽഹാസൻ ഇരുവരെയും പ്രശംസിച്ച് എത്തിയത് . ജോജുവിന്റെ സിനിമയിൽ രണ്ട് പേർ അഭിനയിച്ചിട്ടുണ്ട്, മിക്കവാറും അവരുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമയായിരിക്കും അത്. പക്ഷെ അവർക്ക് ആ കഥാപാത്രങ്ങളെ അത്രയും അറിയാം എന്ന് അത്ഭുതപ്പെടുമെന്നും കമൽഹാസൻ അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ ലോ ബഡ്ജറ്റിൽ എടുക്കുന്ന മലയാള സിനിമയിൽ, ചെറിയ വേഷം ചെയ്ത അഭിനേതാക്കളെ പോലും ഓർമയുണ്ടാകും,എന്നും അതിന് കാരണം അവർ ആരും അഭിനയിക്കുന്നില്ല എന്നും കമൽ വ്യക്തമാക്കി.




