Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രേഷ്മ തിരോധാന കേസ്: 15 വർഷങ്ങൾക്കുശേഷം കൊലപാതകമെന്ന് തെളിഞ്ഞു;പ്രതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർഗോഡ് : 17 വർഷം മുൻപ് കാസർഗോഡ് നിന്ന് കാണാതായ പെൺകുട്ടിയുടെ തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞു. കൊലപാതകം നടന്ന 15 വർഷങ്ങൾക്ക് ശേഷമാണ് പ്രതിയായ പാണത്തൂർ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസ് പോലീസ് പിടിയിലായത്. ഒരു എല്ലിൻ കഷ്ണത്തിലൂടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. എല്ലിന്റെ ഭാഗം ലഭിച്ചതിൽനിന്നും നടത്തിയ ഡിഎൻഎ പരിശോധനയിൽ അത് രേഷ്‌മയുടേതാണെന്ന് തിരിച്ചറിഞ്ഞു . അതേസമയം പ്രതി നേരെത്തെ തന്നെ രേഷ്‌മയെ കൊലപ്പെടുത്തി പുഴയിൽത്തള്ളിയെന്ന് പൊലീസിന് മൊഴി നൽകിയിരുന്നു.

എന്നാൽ അന്ന് രേഷ്മയുടെ മൃതദേഹം ലഭിക്കാത്തതിനാൽ പ്രതിയെ അറസ്‌റ്റ് ചെയ്‌തിരുന്നില്ല. 2010 നാണ് കാഞ്ഞങ്ങാട് നഗരത്തിൽ ടിടിസി പരിശീലത്തിനെത്തിയ രേഷ്‌മയെ കാണാതാകുന്നത്. എന്നാൽ 2011 ലാണ് രേഷ്മയുടെ അച്ഛൻ എം സി രാമൻ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് അമ്പലത്തറ പൊലീസിൽ പരാതി നൽകിയത്.

എന്നാൽ അന്വേഷണങ്ങൾ എല്ലാം വിഫലമായിരുന്നു. പിന്നാലെ പെൺകുട്ടിയെ ബിജു അപായപ്പെടുത്തി എന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. അവർ പൊലീസിൽ പരാതിയും നൽകി. 2021 ലാണ് ഹേബിയസ് കോർപസ് ആയി ആദ്യകേസ് ഫയൽ ചെയ്തത്. 2022 വരെ കേസ് തുടർന്നു. എന്നാൽ പോളിക്ക് അന്വേഷണത്തിൽ ത്രിപിയിലാതിരുന്ന കുടുംബം കേസ് സിബിഐക്ക് വിടണമെന്നും കാണിച്ച് 2023ൽ വീണ്ടും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. തുടർന്ന് കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും ബിജു പൗലോസിനെതിരെ ശക്തമായ തെളിവുകൾ പൊലീസിന് കണ്ടെത്താനായില്ല. തുടർന്ന് കുടുംബം വീണ്ടും കോടതിയിൽ നൽകിയ പരാതിയിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു.

കഴിഞ്ഞ വർഷമാണ് രേഷ്‌മ തിരോധാനക്കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. അതേസമയം അറസ്റ്റിന് സാധ്യതയുള്ള ഘട്ടങ്ങളിലെല്ലാം പ്രതി ഹൈക്കോടതിയിൽനിന്നും മുൻകൂർ ജാമ്യം നേടിയത് പ്രതിക്ക് പ്രതികൂലമായി ബാധിച്ചു. കൂടാതെ ഇയാൾ രാജ്യം വിടാതിരിക്കാൻ ഇയാളുടെ പാസ്പോർട്ട് അന്വേഷണ സംഘം കസ്‌റ്റഡിയിൽ എടുത്തിരുന്നു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer