തൃശൂർ: മികച്ച നവാഗത സംവിധായകനുള്ള കലാഭവന്‍ മണി മെമ്മോറിയല്‍ പുരസ്ക്കാരം സ്വന്തമാക്കി മോഹൻലാൽ. ബറോസ് എന്ന സിനിമ ചെയ്തതിലൂടെയാണ് ഈ നേട്ടം.ആറാമത്തെ കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് സമര്‍പ്പണ പരിപാടിയിലാണ് പുരസ്കാരം മോഹന്‍ലാലിന് നല്‍കിയത്.
ഭിന്നശേഷി വിഭാഗത്തിലെ സുന്ദരി പട്ടം കരസ്ഥമാക്കിയ അഫ്രിന് ഫാത്തിമയും നിര്‍മ്മാതാവും ജേസി ഫൗണ്ടേഷന്റെ ചെയര്‍മാനുമായ ജെ.ജെ കുറ്റിക്കാട്ടും ചേർന്നാണ് മോഹൻലാലിന് പുരസ്ക്കാരം സമ്മാനിച്ചത്. കഴിഞ്ഞ വർഷം ഡിസംബര്‍ 25ന് ആണ് ബറോസ് റിലീസ് ചെയ്തത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് എന്നാൽ തിയേറ്ററിൽ മികച്ച പ്രതികരണങ്ങൾ നേടാനായില്ല. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം ബോക്സ് ഓഫീസില്‍ ചിത്രം പരാജയമായിരുന്നു.






