Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുടിയേറ്റക്കാര്‍ക്കായി’ബിഗ് ബോസ്സുമായി’ :യു.എസ്; വിജയിക്കുന്നവര്‍ക്ക് പൗരത്വം സമ്മാനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിനായി റിയാലിറ്റി ഷോയുമായി അമേരിക്ക. റിയാലിറ്റി ഷോയില്‍ വിജയിക്കുന്നവര്‍ക്ക് യു.എസ് പൗരത്വമാണ് സമ്മാനം എന്നതാണ് ഷോയുടെ ഹൈലൈറ്റ്. മലയാളത്തിലുൾപ്പടെയുള്ള റിയാലിറ്റി ഷോ ആയ ബിഗ്ഗ്‌ബോസ് മാതൃകയിലാകും ഷോ എന്നാണ് റിപ്പോർട്ടുകൾ . ഡിപാര്‍ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂറിറ്റീസ് ആണ് കുടിയേറ്റക്കാര്‍ക്ക് വേണ്ടി ടെലിവിഷന്‍ റിയാലിറ്റി ഷോ നടത്തുന്നത്.കുടിയേറ്റക്കാര്‍ക്ക് കടുത്ത മത്സരം നേരിടേണ്ടി വരുമെന്നാണ് സൂചന.

പരാജയപ്പെടുന്നവര്‍ക്ക് രാജ്യം വിട്ടുപോകേണ്ടതായും വരും. ഓരോ ണിക്കൂര്‍ ദൈര്‍ഘ്യമുള്ള എപ്പിസോഡുകളാണ് പരിപാടിയില്‍ കനേഡിയന്‍ അമേരിക്കനായ റോബ് വോര്‍സോഫാണ് അവതാരകനാകുക. കൂടാതെ ‘ദി അമേരിക്കൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ആശയം അവതരിപ്പിച്ചത് ഇദ്ദേഹം തന്നെയാണ്. വിവിധ ടാസ്‌ക്കുകളും മത്സരങ്ങളും , ഘട്ടങ്ങളും ഈ റിയാലിറ്റി ഷോയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

സ്വര്‍ണം കുഴിച്ചെടുക്കുന്നത് മുതല്‍ ഫോര്‍ഡിന്റെ പഴയ മോഡല്‍ കാര്‍ അഴിച്ച് സെറ്റ് ചെയ്യുന്നതുവരെ മത്സരങ്ങളുടെ പട്ടികയിലുണ്ട്. അതേസമയം തന്റെ രണ്ടാം ടേമിൽ, ട്രംപ് നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ കർശനമായ നടപടികൾ സ്വീകരിച്ചിരുന്നു . 271,000-ത്തിലധികം വ്യക്തികളെ നാടുകടത്തി – ഏകദേശം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer