പാകിസ്ഥാൻ്റെ പക്ഷം ചേർന്ന് തുർക്കി ഇല്ലാതാക്കിയത് സ്വാതന്ത്ര്യ സമര കാലം മുതലുള്ള ഇന്ത്യയുടെ പിന്തുണ. തുർക്കിക്കായി ഖിലാഫത്ത് പ്രസ്ഥാനം ഇന്ത്യയിൽ ഉടലെടുത്തപ്പോൾ അതിനെ ആദ്യം പിന്തുണച്ചത് മഹാത്മാ ഗാന്ധിയും സർദാർ വല്ലഭായ് പട്ടേലും ബാല ഗംഗാധര തിലകനുമാണ്. 1921ലെ മലബാർ കലാപം പോലും തുർക്കിക്കുള്ള ഈ പിന്തുണയുടെ അനന്തരഫലമാണ്.തുർക്കിക്ക് പോയവർഷം ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികൾ നൽകിയത് 2495 കോടി രൂപ. തുർക്കിയിലെത്തുന്ന ഓരോ ഇന്ത്യക്കാരനും ശരാശരി ചെലവഴിച്ചിരുന്നത് 85,000 രൂപ വീതം. ഇന്ത്യയിൽ നിന്നു തുർക്കിയിലേക്ക് കഴിഞ്ഞവർഷം കയറ്റി അയച്ചത് നാലര ലക്ഷം കോടി രൂപയുടെ ഉൽപന്നങ്ങൾ.
തുർക്കിയിൽ നിന്ന് ഇന്ത്യ വാങ്ങിയത് രണ്ടരലക്ഷം കോടി രൂപയുടെ ഉൽപ്പനങ്ങൾ. തുർക്കി പാകിസ്താന്‍റെ പക്ഷം ചേർന്നപ്പോൾ ഇല്ലാതായത് ഈ അക്കങ്ങൾ മാത്രമല്ല. നൂറ്റാണ്ടു പഴകിയ സാംസ്കാരിക ബന്ധംകൂടിയാണ്.ബ്രട്ടീഷ് സാമ്രാജ്യം തുർക്കിയിലെ ഓട്ടൊമൻ സാമ്രാജ്യത്തെ വീഴിച്ചപ്പോൾ ഏറ്റവും ശക്തമായ സമരം ഉയർന്ന രാജ്യമാണ് ഇന്ത്യ. ഇവിടെ ഖിലാഫത്ത് പ്രസ്ഥാനം ഉദയംകൊണ്ടപ്പോൾ അതിന് ആദ്യം നിരുപാധിക പിന്തുണ നൽകിയത് മഹാത്മാഗാന്ധിയാണ്. സർദാർ പട്ടേലും ബാലഗംഗാധര തിലകനുമെല്ലാം ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണയുമായി എത്തി. തുർക്കിയെ പിന്തുണച്ചു കോഴിക്കോട് നടന്ന ഖിലാഫത്ത് സമ്മേളനത്തിൽ പ്രസംഗിക്കാൻ 1920ൽ ഗാന്ധിജി നേരിട്ട് എത്തുകയുംചെയ്തു.






