Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോഴിക്കോട് പുതിയ സ്റ്റാൻഡിൽ പടർന്ന തീ നിയന്ത്രണ വിധേയം; വസ്ത്ര ഗോഡൗൺ കത്തിയമർന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് നഗരത്തെ ആശങ്കയിലാഴ്ത്തി വൻ തീപിടിത്തം. പുതിയ ബസ്റ്റാൻഡിന് സമീപത്തെ കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന് വസ്ത്രഗോഡൗണിനാണ് തീപിടിച്ചത്.അഞ്ച് മണിക്കൂർ നീണ്ട ആശങ്കകൾക്കൊടുവിൽ തീ നിയന്ത്രണവിധേയമായി.തീ പിടിത്തത്തിൽ വസ്ത്രഗോഡൗൺ പൂർണമായും കത്തിയമർന്നു. തൊട്ടടുത്ത കടകളിലേക്ക് തീ പടരാതിരിക്കാനുള്ള തീവ്രശ്രമങ്ങളാ അഗ്നി ശമന സേന നടത്തുന്നത്.അതേ സമയയം കെട്ടിടത്തിൻ്റെ രൂപമാണ് തീയണയ്ക്കാൻ പ്രതിസന്ധിയായത്. കെട്ടിടത്തിനകത്തേക്ക് കയറാൻ കഴിയാതിരുന്നത് വെല്ലവിളിയായെന്നും ബ്ലൂ പ്രിന്റ് കിട്ടിയില്ലെന്നും ജില്ലാ ഫയർഫോഴ്സ് മേധാവി പറഞ്ഞു ഇന്ന് വിശദപരിശോധന നടത്തി റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കും.

വിവിധ സ്ഥലങ്ങളിൽ നിന്നായി 14 ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയതോടെയാണ് തീ നിയന്ത്ര വിധേയമാക്കാൻ കഴിഞ്ഞത്. ജെസിബി ഉൾപ്പടെ സ്ഥലത്തെത്തിച്ച് കെട്ടിടത്തിൻ്റെ ഭാഗങ്ങൾ പൊളിച്ച് നീക്കുകയാണ്. ജെസിബിയും ക്രെയിനും ഉപയോഗിച്ച് കടകളുടെ ചില്ലുകൾ തകർത്ത് കെട്ടിടത്തിന് ഉള്ളിലേക്ക് വെള്ളമടിക്കുന്നത് തുടരുകയാണ്. തീ പടർന്ന ഉടനെ തന്നെ കെട്ടിടത്തിൽ നിന്ന് ആളുകളെ പൂർണമായും ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

Recent News

Advertisement
WhiteswanTV Footer