മലപ്പുറം : മലപ്പുറം വളാഞ്ചേരിയിൽ നിപ രോഗബാധിതയുമായി സമ്പര്‍ക്കത്തില്‍ വന്ന 84 പേരുടെ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവായി. പ്രഥമ പട്ടികയിൽ 166 പേരാണ് ഉണ്ടായിരുന്നത് ഇതിൽ ആണ് 84 പേരുടെ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവായത്. അതേസമയം പുതുതായി ആരും തന്നെ സമ്പര്‍ക്കപ്പട്ടികയില്‍ വന്നിട്ടില്ല.
ഇനി ഒരാളുടെ കൂടി സാമ്പിൾ പരിശോതിധന വരാനുണ്ട് . അതേസമയം നിപ ബാധിതയായ സ്ത്രീ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിൽ തുടരുകയാണ് . ഇത് വരെ രോഗബാധയുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലങ്കിലും ആരോഗ്യവകുപ്പ് സ്ഥാക്തമായി തന്നെ ഇതിനുള്ള ശ്രമങ്ങൾ തുടരുകയാണ്






