Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

2,414 കോടി ഡോളറിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യ കയറ്റിയയച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇന്ത്യയില്‍നിന്ന് ഏറ്റവുമധികം കയറ്റുമതിചെയ്യുന്ന ഉത്പന്നമായി സ്മാര്‍ട്ട്‌ഫോണ്‍. 2024-’25 സാമ്പത്തികവര്‍ഷം ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ മുന്നിലെത്തിയത്. ആപ്പിള്‍, സാംസങ് കമ്പനികളുടെ കയറ്റുമതിയില്‍ 55 % വര്‍ധനയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം രേഖപ്പെടുത്തിയത്. ആകെ 2,414 കോടി ഡോളറിന്റെ സ്മാര്‍ട്ട്‌ഫോണുകള്‍ കയറ്റി അയച്ചു.

2023-24-ല്‍ ഇത് 1,557 കോടി ഡോളറും 2022-23-ല്‍ 1,096 കോടി ഡോളറുമായിരുന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ അമേരിക്കയിലേക്കും ജപ്പാനിലേക്കുമാണ് സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ഗണ്യമായി കൂടിയത്. അമേരിക്കയിലേക്കുള്ള കയറ്റുമതി 2022-23-ല്‍ 216 കോടി ഡോളറായിരുന്നത് 2024-25-ല്‍ 1,060 കോടി ഡോളറായി വർധിച്ചു. ജപ്പാനിലേക്കുള്ളത് ഇതേകാലയളവില്‍ 12 കോടി ഡോളറില്‍നിന്ന് 52 കോടി ഡോളറായി ഉയര്‍ന്നു. 2025 ജനുവരി-മാര്‍ച്ച് കാലത്ത് 30 ലക്ഷം ഐഫോണുകള്‍ ഇന്ത്യയില്‍നിന്ന് കയറ്റി അയച്ചതായും അതിൽ തന്നെ കൂടുതലും ഐഫോണ്‍ 16 ആയിരുന്നു ഐഡിസി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Recent News

Advertisement
WhiteswanTV Footer