റാഞ്ചി: ജാർഖണ്ഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ അഞ്ച് പേരെ പോലീസ് പിടികൂടി. ധുംക ജില്ലയിലാണ് സംഭവം. പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ അഞ്ചു പേരെ തിങ്കളാഴ്ച വൈകുന്നേരത്തോടെ പോലീസ് അറസ്റ്റ് ചെയ്തു.
മെയ് 16ന് മുഹാസിൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. മെയ് 17നാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. വിവാഹ ചടങ്ങിനായി ഒരു ബന്ധുവിന്റെ വീട്ടിൽ പോയപ്പോൾ ആയുധധാരിയായ ഒരാൾ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി കൊണ്ടുപോയതായി പെൺകുട്ടി പറഞ്ഞു. തുടർന്ന് പ്രസ്തുത വ്യക്തിയും നാലു കൂട്ടാളികളും ചേർന്ന് തന്നെ ബലാത്സംഗം ചെയ്തതായി പെൺകുട്ടി പറഞ്ഞു. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയം ആക്കിയതായും പോലീസ് വ്യക്തമാക്കി.






