Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സന്തോഷ് കീഴാറ്റൂരിന്റെ മകനും സുഹൃത്തുക്കൾക്കും നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനും സുഹൃത്തുക്കൾക്കും നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം. നാടകം കളിച്ചതിൻ്റെ വൈരാഗ്യത്തിൽ മകനെയും സുഹൃത്തുക്കളെയും മർദ്ദിച്ചുവെന്നാണ് പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം.

സുഹൃത്തിന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞു മടങ്ങവെയാണ് സന്തോഷ് കീഴാറ്റൂരിന്റെ മകൻ യദു സന്തോഷിനെയും കൂട്ടുകാരെയും സംഘം ചേർന്ന് മർദ്ദിച്ചത്. കലാപ്രവർത്തനം നടത്തിയതിനായിരുന്നു മർദ്ദനം എന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു. ഉടൻ തന്നെ മകൻ തന്നെ ഫോൺ വിളിച്ചു കാര്യം പറഞ്ഞുവെന്നും സന്തോഷ് വ്യക്തമാക്കി.

മകൻ സഹായം അഭ്യർത്ഥിച്ച് തന്നെ വിളിച്ചുവെന്നും താൻ സ്ഥലത്തേയ്ക്ക് പെട്ടെന്ന് ചെല്ലുകയായിരുന്നുവെന്നും നടൻ ഫേസ്ബുക്കിൽ കുറിക്കുന്നു. ഹെൽമറ്റ് കൊണ്ടാണ് മർദിച്ചത്. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഓർക്കാൻ പോലും തനിക്ക് വയ്യ. കുട്ടികളെ തല്ലിച്ചതച്ച ക്രിമിനലുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം പോലീസ് കൃത്യമായ ഇടപെടലുകൾ നടത്തിയില്ലെന്നും വിഷയം ഗൗരവമായി കണക്കാക്കിയില്ലെന്നും സന്തോഷ് പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix