Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തൃശൂരില്‍ കനത്ത മഴയിൽ ഇരുമ്പ് മേല്‍ക്കൂര റോഡിലേക്ക് തകർന്നു വീണു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: തൃശൂരില്‍ ശക്തമായ കാറ്റിലും മഴയിലും ഇരുമ്പ് മേല്‍ക്കൂര നിലം പതിച്ചു. നഗരത്തിലെ തിരക്കേറിയ എം ഒ റോഡിലേക്കാണ് മേല്‍ക്കുര വീണത്. കോർപറേഷൻ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച മേൽക്കൂരയാണ് ഇന്ന് വൈകുന്നേരം റോഡിലേക്ക് വീണത്. വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

കോൺക്രീറ്റ് കട്ടകൾ ഉൾപ്പെടെയാണ് താഴേക്ക് വീണത്. മേൽക്കൂര പൊളിഞ്ഞിരിക്കുകയാണെന്ന് ജനം മുന്നറിയിപ്പ് നൽകിയിട്ടും കോർപ്പറേഷൻ ഇടപെട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മേൽക്കൂര വീഴാൻ തുടങ്ങുന്നത് കണ്ട ജനങ്ങൾ പ്രദേശത്തു നിന്നും ഓടി മാറിയതുകൊണ്ടാണ് അപകടം ഒഴിവായത്. സംഭവത്തെ തുടർന്ന് റോഡിൽ ഗതാഗത തടസം നേരിട്ട്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി മേല്‍ക്കൂര നീക്കാനുള്ള ശ്രമം ആരംഭിച്ചു.

Greeshma Celine Benny

Advertisement
WhiteswanTV Footer