സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മുഖ്യമന്ത്രിമാരെ കാണാനൊരുങ്ങി പ്രധാനമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സായുധ സേന ഓപ്പറേഷൻ സിന്ദൂർ വിജയകരമായി നടപ്പാക്കിയതിനു ശേഷം എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെയും കാണാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം മുഖ്യമന്ത്രിമാരുമായുള്ള ആദ്യകൂടിക്കാഴ്ച കൂടിയാണിത്. ‘വിക്ഷിത് രാജ്യ ഫോർ വിക്ഷിത് ഭാരത്@2047’ എന്ന പ്രമേയത്തിൽ നടക്കുന്ന യോഗം, സഹകരണ ഫെഡറലിസം വളർത്തിയെടുക്കുന്നതിനും സ്വാതന്ത്ര്യത്തിന്റെ 100-ാം വർഷത്തോടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുക എന്ന ദേശീയ ലക്ഷ്യത്തോട് കൂടിയുള്ളതാണെന്നും റിപ്പോർട്ടുകളും ഉണ്ട്.

കൂടാതെ സംരംഭകത്വ പ്രോത്സാഹനം, മെച്ചപ്പെട്ട വൈദഗ്ധ്യം, സുസ്ഥിര തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യും എന്ന അടുത്ത വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട് . കൂടാതെ 2025-26 ബജറ്റിലെ മുൻകൈകളും നിലവിലുള്ള സാമ്പത്തിക വെല്ലുവിളികളും ചർച്ചകളിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. അതേസമയം കഴിഞ്ഞ വർഷം ജൂലൈ 27 ന് നടന്ന യോഗത്തിൽ 10 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പങ്കെടുത്തില്ല എന്നത് ശ്രദ്ധേയമാണ്.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.