Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ ഇത് വേദനാജനകം’: ദേശീയതലത്തിൽ വിഷയം ഉന്നയിക്കും: ജമ്മു കാശ്മീർ സദർശനത്തിൽ രാഹുൽ ഗാന്ധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി : ഷെല്ലാക്രമണം അഗാധമായ വേദനയാണ് സൃഷ്ട്ടിച്ചെതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ന് ജമ്മു കാശ്മീരിൽ സന്ദർശനം നടത്തിയപ്പോഴായിരുന്നു രാഹുൽ ഗാന്ധി ഈക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ദേശീയ തലത്തിൽ അവരുടെ ദുരവസ്ഥ ഉയർത്തിക്കാട്ടുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. ഇന്ന് ജമ്മു ലാശ്മിർ സന്ദർശിച്ച രാഹുൽ ഗാന്ധി ഒരു മണിക്കൂറിലധികം ഷെല്ലാക്രമണത്തിൽ അംഗങ്ങളെ നഷ്ടപ്പെട്ട കുടുംബങ്ങളോട് സംസാരിച്ചു.

ഇതൊരു വലിയ ദുരന്തമാണ്. നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു, പാകിസ്ഥാൻ സൈന്യം സിവിലിയൻ ലക്ഷ്യങ്ങളിൽ നേരിട്ട് ആക്രമണം നടത്തിയിട്ടുണ്ട്. താൻ ജനങ്ങളുമായി സംസാരിക്കുകയും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്തു, ദേശീയ തലത്തിൽ അവരുടെ പ്രശ്നം ഉന്നയിക്കാൻ അവർ എന്നോട് ആവശ്യപ്പെട്ടു, അത് താൻ ചെയ്യും രാഹുൽ ഗാന്ധി പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാക്കൾ, പാർട്ടിയുടെ ജമ്മു കശ്മീർ യൂണിറ്റ് പ്രസിഡന്റ് താരിഖ് ഹമീദ് കർറ, എഐസിസി ജനറൽ സെക്രട്ടറി ജിഎ മിർ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer