തൃശൂർ : കനത്ത മഴയെ തുടർന്ന് തൃശ്ശൂരിൽ ഇന്നലെ എംഒ റോഡില്‍ കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര പറന്നു വീണതിന് പിന്നാലെ തൃശൂര്‍ എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ഷോപ്പില്‍ നിന്ന് വലിയ ബോര്‍ഡ് കാറ്റത്ത് വീണു. അതേസമയം മേല്‍ക്കൂര പറന്നുവീണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയെ ഉപരോധിച്ചു. ഉത്തരവാദികളായ ഉദോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു കോൺഗ്രസിന്റെ ഉപരോധം.
എന്നാൽ 24 മണിക്കൂറിനുള്ളിൽ തന്നെ ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും എന്ന ഉറപ്പിന് മേൽ ആണ് ഉപരോധം അവസാനിപ്പിച്ചതെങ്കിലും പിറ്റേ ദിവസം മേയര്‍ വരാതിരിക്കുകയും പിന്നീട് സെക്രട്ടറി വിളിച്ച യോഗത്തിൽ പങ്കെടുക്കാതിരിക്കുകയും ചെയ്തത് ലാഘവബുദ്ധിയോടെ കാര്യങ്ങള്‍ കാണുന്നതുകൊണ്ടാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. അതേസമയം ആയിരം സ്‌ക്വയര്‍ഫീറ്റു വരുന്ന ഇരുമ്പിന്റെ കൂറ്റന്‍ മേല്‍ക്കൂര പറന്നുവീണത് ജനത്തിരക്കേറിയ ഭാഗത്തായിരുന്നെങ്കിലും , മഴ കാരണം ആളുകൾ ഒഴിഞ്ഞതിനാലാണ് വലിയ ഒരു അപകടം ഒഴിവായത്.






