ഗുവാഹത്തി: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ രണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ഗുവാഹത്തി സ്വദേശികളായ ഹരേശ്വര്‍ കലിത, ഗജേന്ദ്ര കലിത എന്നിവരാണ് അറസ്റ്റിലായത്. അസമിലെ ശ്രീഭൂമി ജില്ലയിലാണ് സംഭവം. യുവതിയെ ജയില്‍ കോമ്പൗണ്ടിനുളളിലെ ക്വാട്ടേഴ്‌സിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശനിയാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
നൈറ്റ് പട്രോളിംഗ് സംഘമാണ് പ്രതികളായ ജയില്‍ ഉദ്യോഗസ്ഥരെ പിടികൂടിയത്. ബലാത്സംഗത്തിനിരയായ യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. യുവതി തെരുവില്‍ ഒറ്റയ്ക്ക് നില്‍ക്കുകയായിരുന്നുവെന്നും പ്രതികള്‍ സാഹചര്യം മുതലെടുക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. സംഭവത്തിൽ അന്വേക്ഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.






