ന്യൂഡൽഹി : സിക്കിമിൽ നിന്ന് ആരംഭിച്ച് നാല് സംസ്ഥാനങ്ങളിലൂടെയുള്ള രണ്ട് ദിവസത്തെ പര്യടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിക്കും. ഗാങ്‌ടോക്കിലെ പാൽജോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന രൂപീകരണത്തിന്റെ 50-ാം വാർഷികാഘോഷത്തിൽ അദ്ദേഹം പങ്കെടുക്കും. രണ്ട് ദിവസത്തെ സന്ദർശന വേളയിൽ, പ്രധാനമന്ത്രി മോദി പട്‌ന വിമാനത്താവള ടെർമിനൽ, ബീഹാറിലെ ഒരു പവർ പ്ലാന്റ്, പശ്ചിമ ബംഗാളിലെയും ഉത്തർപ്രദേശിലെയും പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾ ഉദ്ഘാടനം ചെയ്യും.






