സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ക്യാൻസര്‍ ചികിത്സയിലിരിക്കെ 9 വയസ്സുകാരിക്ക് എച്ച്‌ഐവി; നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: തിരുവനന്തപുരം റീജിയണല്‍ ക്യാൻസര്‍ സെന്ററില്‍ രക്താര്‍ബുദത്തിനു ചികിത്സയിലിരിക്കെ ഒന്‍പതുവയസ്സുകാരി എച്ച്‌ഐവി ബാധിതയായ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നഷ്ടപരിഹാരം നല്‍കുമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിര്‍ഭാഗ്യകരമായ സംഭവമെന്നതിനാല്‍ സ്പെഷ്യൽ കേസായി കണക്കിലെടുത്തു നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നെന്ന് ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.രാജന്‍ ഖോബ്രഗഡെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

2018 ല്‍ രക്താര്‍ബുദത്തിന് ചികിത്സയിലിരിക്കെ മരിച്ച ആലപ്പുഴ സ്വദേശിയായ കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജിയാണു ഹൈക്കോടതി പരിഗണിക്കുന്നത്. കുട്ടിയുടെ മരണത്തിനു കാരണം എച്ച്‌ഐവി ബാധിച്ചതല്ലെന്ന് ആര്‍സിസി അറിയിച്ചു. ആര്‍സിസിയില്‍ രക്തപരിശോധനാ സംവിധാനത്തില്‍ കൊണ്ടുവന്ന മാറ്റങ്ങളും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു. നഷ്ടപരിഹാരം നല്‍കാന്‍ ഫണ്ട് സൂക്ഷിക്കുന്നില്ലെന്ന് ആര്‍സിസി വ്യക്തമാക്കി.

എന്നാല്‍ ചികിത്സയില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നതാണ് പരിശോധിക്കേണ്ടതെന്നും എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ സമയം അനുവദിക്കണമെന്നും ഹര്‍ജിക്കാരന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് വിഷയം നാലിന് പരിഗണിക്കാനായി മാറ്റി.

Tags :

Greeshma Celine Benny

Recent News

Advertisement