സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കനത്ത മഴ; കാറുകൾ നിയന്ത്രണംവിട്ട് മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർഗോഡ്: കനത്ത മഴ തുടരുന്നതിനിടെ സംസ്ഥാനത്ത് പലയിടങ്ങളിൽ അപകടങ്ങൾ കൂടി വരുന്നു. കാസർഗോഡ് കുമ്പളയ്ക്കടുത്ത് ഒരേ സ്ഥലത്ത് മണിക്കൂറുകളുടെ ഇടവേളയിൽ സംഭവിച്ച രണ്ട് അപകടങ്ങളിൽ ഏഴ് പേർക്ക് പരിക്കേറ്റു. രണ്ട് പേർക്ക് ഗുരുതര പരിക്കുകളുമുണ്ട്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു രണ്ട് അപകടങ്ങളും നടന്നത്.

കുമ്പള – ബദിയടുക്ക റോഡിൽ ഭാസ്ക്കര നഗറിലാണ് മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട് വലിയ അപകടങ്ങളുണ്ടായത്. ഒരേ സ്ഥലത്ത് രണ്ട് കാറുകളും നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബുധനാഴ്ച രാത്രി 10:13ന് ആയിരുന്നു ആദ്യ അപകടം. വിമാനത്താവളത്തിൽ പോയി തിരിച്ചു വരുന്ന കളത്തൂർ സ്വദേശികളാണ് ആദ്യം അപകടത്തിൽപ്പെട്ടത്.

പിന്നാലെ വ്യാഴാഴ്ച പുലർച്ചെ 12:33ന് അതേ സ്ഥലത്ത് അടുത്ത അപകടമുണ്ടായി. നാരമ്പാടി സ്വദേശികളാണ് രണ്ടാമത് അപകടത്തിൽപ്പെട്ടത്. ഈ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് അപകടങ്ങളിലുമായി ഏഴ് പേർക്ക് പരിക്കേറ്റു. റോഡിൽ നിന്ന് തെറിച്ചുപോയ ഒരു വാഹനം പിന്നീട് ക്രെയിൻ എത്തിച്ചാണ് ഉയർത്തിയത്.

Tags :

Recent News

Advertisement