സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: car accident

ബംഗളുരുവിൽ അമിതവേഗത്തിലെത്തിയ കാർ ബൈക്കിലും ചരക്കുലോറിയിലും ഇടിച്ച് അപകടം

ബംഗളൂരു: കർണാടകയിലെ ഹോസ്‌കോട്ടെയിൽ കാർ ബൈക്കിലും ചരക്കുലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം. കാർ യാത്രികരായ ആറുപേരും ബൈക്ക് യാത്രികനുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഹോസ്‌കോട്ടെ-ദാബസ്‌പേട്ട് ദേശീയപാതയിലെ എം സത്യവാര ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. അമിതവേഗത്തിലെത്തിയ കാർ ആദ്യം ബൈക്കിനെ ഇടിക്കുകയും തുടർന്ന് ചരക്കുലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ചരക്കുലോറി തലകീഴായി മറിഞ്ഞു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ഉന്നത ഉദ്യോഗസ്ഥർ അപകട സ്ഥലം സന്ദർശിച്ചു. മരിച്ചവർ കോലാർ ജില്ലയിൽ നിന്നുള്ളവരാണെന്നാണ് […]
Read more

എരുമപ്പെട്ടിയിൽ നിയന്ത്രണം വിട്ട കാർ അപകടം; യുവാക്കളെ പോലീസ് പിടികൂടി

തൃശ്ശൂർ: എരുമപ്പെട്ടിയിൽ യുവാക്കൾ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരുകിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് തകർന്നു. അപകടത്തിന് ശേഷം കാർ നിർത്താതെ ഓടിച്ചുപോയ യുവാക്കളെ പോലീസ് പിന്തുടർന്ന് പിടികൂടി. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് യുവാക്കളെയും പോലീസ് ഓടിച്ചേർന്നു പിടികൂടുകയായിരുന്നു. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. എരുമപ്പെട്ടി സർക്കാർ ആശുപത്രിക്ക് സമീപമുള്ള പെട്രോൾ പമ്പിന് മുന്നിലാണ് അപകടം നടന്നത്. അപകടത്തിൽ ആളപായമില്ല. അമിതവേഗതയാണ് അപകടകാരണമെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ്. […]
Read more

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം വാമനപുരത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. മന്ത്രി പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. എതിരെ വന്ന രണ്ടുകാറുകളാണ് മന്ത്രിയുടെ വാഹനത്തില്‍ ഇടിച്ചത്. കാറിന്റെ ഡോര്‍ ഭാഗത്തിന് അപകടത്തില്‍ ചെറിയ കേടുപാട് സംഭവിച്ചിട്ടുണ്ട്. തൊട്ടു പിന്നിലുണ്ടായിരുന്ന എംഎല്‍എയുടെ കാറിലാണ് മന്ത്രി തിരുവനന്തപുരത്തേക്ക് പോയത്. https://www.facebook.com/groups/1371310733771846/?ref=share&mibextid=wwXIfr&rdid=56dNkPYk4557dWTD&share_url=https%3A%2F%2Fwww.facebook.com%2Fshare%2Fg%2F19x82MzA1J%2F%3Fmibextid%3DwwXIfr# ധനമന്ത്രിയുടെ വാഹനത്തില്‍ ഇടിച്ച കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പൊലീസ്. ഇതേതുടര്‍ന്ന് പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി മാത്യു തോമസിനെതിരെ കേസെടുത്തു. https://www.youtube.com/@whiteswantvonline വൈദ്യ പരിശോധനയിലാണ് ഇയാള്‍ മദ്യപിച്ചിരുന്നതായി […]
Read more

ഇടപ്പള്ളി മെട്രോപില്ലറിൽ കാർ ഇടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചി: കാർ മെട്രോ പില്ലറിൽ ഇടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. രണ്ട് പേരുടെ നിലഗുരുതരം. ആലപ്പുഴ സ്വദേശികളായ ഹാറൂൺ ഷാജി (25) മുനീർ (25) എന്നിവരാണ് മരിച്ചത്. ആലപ്പുഴ സ്വദേശികൾ ആദിൽ (25) യാക്കൂബ് (25) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്നരയോടെ ഇടപ്പള്ളിയിലെ എളമക്കര ചങ്ങമ്പുഴ പാർക്കിന് സമീപമായിരുന്നു സംഭവം. ആലുവ ഭാഗത്ത് നിന്ന് വരികയായിരുന്ന സ്വിഫ്റ്റ് കാർ നിയന്ത്രണം നഷ്ടപ്പെട്ട് മെട്രോ പില്ലറിൽ ഇടിക്കുയായിരുന്നു. കാറിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. ഗുരുതരമായി […]
Read more

കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു; യുവ ഡോക്ടർക്ക് ദാരുണാന്ത്യം

കോട്ടയം: വൈക്കം കെവി കനാലിലേക്ക് കാർ മറിഞ്ഞ് യുവഡോക്ടർക്ക് ദാരുണാന്ത്യം. കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ അമൽ സൂരജാണ് (33) മരണപ്പെട്ടത്. ഇന്ന് പുലർച്ചെ കാർ കനാലിൽ മറിഞ്ഞു കിടക്കുന്നത് കണ്ട് നാട്ടുകാരാണ് വിവരം വൈക്കം അഗ്നിരക്ഷാ സേനയെ അറിയിച്ചത്. ഇന്നലെ കൊട്ടാരക്കരയിൽ നിന്ന് ഒറ്റപ്പാലത്തേക്ക് പോകുകയായിരുന്നു അമൽ. കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം. കാറിൽ അമലിനെകൂടാതെ വേറെയാരും ഉണ്ടായിരുന്നില്ല എന്നും പൊലീസ് പറഞ്ഞു. അമലിന്റെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read more

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അപകടത്തിൽ കാർ പൂ‍ർണമായും കത്തിനശിച്ചു

കൊച്ചി: മൂവാറ്റുപുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി റോഡില്‍ വാഴപ്പിള്ളിയില്‍ ഞായറാഴ്ച രാത്രിയാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടുത്തമുണ്ടായത് . മൂവാറ്റുപുഴയില്‍ നിന്ന് പെരുമ്പാവൂര്‍ ഭാഗത്തെയ്ക്ക് പോകുകയായിരുന്ന പായിപ്ര സൊസൈറ്റി പടി സ്വദേശി എല്‍ദോസിന്റെ കാറിനാണ് തീപിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട എല്‍ദോസ് ഉടന്‍ തന്നെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. മൂവാറ്റുപുഴ ഫയര്‍ ഫോഴ്സെത്തി തീയണച്ചു. തീപിടുത്തതിന്റെ കാരണം വ്യക്തമല്ല. തീപിടുത്തത്തില്‍ കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.
Read more

പൊല്‍പുള്ളി കാറപകടം: പെട്രോള്‍ ടാങ്കിലേക്ക് തീ പടര്‍ന്നതാകാം പൊട്ടിത്തെറിക്ക് കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

പാലക്കാട്: പൊല്‍പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ അപകടകാരണം വിലയിരുത്തി മോട്ടോര്‍ വാഹന വകുപ്പ്. പെട്രോള്‍ ടാങ്കിലേക്ക് തീ പടര്‍ന്നതാകാം അപകട കാരണമെന്നാണ് വകുപ്പ് അതികൃതര്‍ വ്യക്തമാക്കുന്നത്. പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം വീണിരിക്കാമെന്നും വാഹനം സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ സ്പാര്‍ക്ക് ഉണ്ടായി തീ പെട്രോള്‍ ടാങ്കിലേക്ക് പടര്‍ന്നതാകാമെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍. ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യത പരിശോധിക്കുന്നുവെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 2002 മോഡല്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം […]
Read more

കനത്ത മഴ; കാറുകൾ നിയന്ത്രണംവിട്ട് മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്

കാസർഗോഡ്: കനത്ത മഴ തുടരുന്നതിനിടെ സംസ്ഥാനത്ത് പലയിടങ്ങളിൽ അപകടങ്ങൾ കൂടി വരുന്നു. കാസർഗോഡ് കുമ്പളയ്ക്കടുത്ത് ഒരേ സ്ഥലത്ത് മണിക്കൂറുകളുടെ ഇടവേളയിൽ സംഭവിച്ച രണ്ട് അപകടങ്ങളിൽ ഏഴ് പേർക്ക് പരിക്കേറ്റു. രണ്ട് പേർക്ക് ഗുരുതര പരിക്കുകളുമുണ്ട്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു രണ്ട് അപകടങ്ങളും നടന്നത്. കുമ്പള – ബദിയടുക്ക റോഡിൽ ഭാസ്ക്കര നഗറിലാണ് മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട് വലിയ അപകടങ്ങളുണ്ടായത്. ഒരേ സ്ഥലത്ത് രണ്ട് കാറുകളും നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബുധനാഴ്ച രാത്രി 10:13ന് ആയിരുന്നു ആദ്യ അപകടം. […]
Read more

കനത്ത മഴ; കാഞ്ഞിരമറ്റത്ത് ഓടുന്ന കാറിന് മുകളിൽ മരം വീണു

എറണാകുളം: കാഞ്ഞിരമറ്റത്ത് ശക്തമായ മഴയിലും കാറ്റിലും ഓടുന്ന കാറിന് മുകളിൽ മരം വീണ് അപകടം. കാറിൽ യാത്ര ചെയ്തിരുന്ന നാലംഗ കുടുംബം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മേലോത്ത് വലിയ വീട്ടിൽ സിജുവും ഭാര്യയും കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്. രാവിലെ വീശിയടിച്ച കനത്ത കാറ്റിൽ ചാലക്കപ്പാറ മേലോത്ത് റോഡിലാണ് അപകടമുണ്ടായത്. ആമ്പല്ലൂർ പഞ്ചായത്തിന്റെ സംസ്ഥാന പാതയിൽ അപകട ഭീഷണി ഉയർത്തി കൊണ്ടിരിക്കുന്ന മരങ്ങൾ മഴക്കു മുമ്പേ വെട്ടിമാറ്റണമെന്ന ആവശ്യം ഉയർന്നിട്ടും ഇതുവരെ വെട്ടി മാറ്റിയിട്ടില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു. സംസ്ഥാനത്ത് അതിതീവ്ര മഴയും […]
Read more

കാർ ലോറിയിൽ ഇടിച്ച് അപകടം; 12 കാരന് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ കാർ ലോറിയിലിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റയാൾ മരിച്ചു. മരിച്ചത് തെങ്കാശി സ്വദേശിയായ വിഘ്നേശ സന്ധ്യ (12). കോന്നിക്കും ചിറ്റൂർ മുക്കിനും മധ്യേ കാർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഞായറാഴ്ച്ച രാതി 11.40 ഓടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മറ്റാർക്കും പരുക്കില്ല. തെങ്കാശിയിലേക്ക് പോയ കാറിന്റെ ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണം.
Read more

Recent News

Advertisement