Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ട്രോളുകൾ അതിരുവിട്ടു, അധിക്ഷേപിച്ചവർക്കെതിരെ സൈബർ പൊലീസിൽ പരാതി നൽകി വിജയ്-രശ്‌മിക ടീം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹൈദരാബാദ്: നടൻ വിജയ് ദേവരകൊണ്ടയ്ക്കും നടി രശ്മിക മന്ദാനയ്ക്കുമെതിരെ സോഷ്യൽ മീഡിയയിലൂടെ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ സൈബർ പൊലീസിൽ പരാതി നൽകി പിആർ സംഘമായ ടീം വിരോഷ്. ഇരുവരും പങ്കെടുത്ത ‘കോഫി വിത്ത് കരൺ’ സീസൺ 9ലെ അഭിമുഖത്തിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ട്രോളുകളും വിമർശനങ്ങളും ശക്തമായത്.

അഭിമുഖത്തിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിലൂടെ താരങ്ങളുടെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്നാണ് പരാതി. വ്യാജ വിവരണങ്ങൾ, കൃത്രിമമായി നിർമിച്ച ഉള്ളടക്കങ്ങൾ, എഡിറ്റ് ചെയ്ത സ്ക്രീൻഷോട്ടുകൾ, ആസൂത്രിതമായ അധിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളും പരാതിക്കൊപ്പം സമർപ്പിച്ചതായാണ് വിവരം.

ടീം വിരോഷിന്റെ പ്രതിനിധി നേരിട്ടെത്തിയാണ് സൈബർ പൊലീസിൽ പരാതി നൽകിയത്. അഭിപ്രായ സ്വാതന്ത്ര്യത്തെയും വിമർശനങ്ങളെയും മാനിക്കുന്നുണ്ടെങ്കിലും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ വസ്തുതകളെന്ന നിലയിൽ അവതരിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ടീം വിരോഷ് പ്രസ്താവനയിൽ വ്യക്തമാക്കി.

സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് കടക്കുന്നതിനെതിരെയാണ് താരങ്ങളുടെ സംഘം രംഗത്തെത്തിയിരിക്കുന്നത്.

വിവാദങ്ങളോട് പ്രതികരിച്ച വിജയ് ദേവരകൊണ്ട, ലോകം മുഴുവൻ തങ്ങൾക്കെതിരായാലും ഒന്നിച്ച് നേരിടുമെന്ന നിലപാടാണ് പങ്കുവെച്ചത്. സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ തങ്ങളെ ബാധിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.

അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്നും അഭിപ്രായ പ്രകടനങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് വഴിമാറിയെന്നും രശ്മിക മന്ദാന ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ പ്രതികരിച്ചു.

സാധാരണയായി ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കാറില്ലെന്ന് വ്യക്തമാക്കിയ താരം, ഓരോരുത്തർക്കും അവരുടേതായ അഭിപ്രായങ്ങൾ ഉണ്ടാകാമെന്നും എന്നാൽ ഇപ്പോഴത്തെ ചർച്ചകൾ വിമർശനങ്ങൾക്കപ്പുറം വ്യക്തികളെ ലക്ഷ്യമിടുന്ന തരത്തിലേക്ക് മാറിയെന്നും ചൂണ്ടിക്കാട്ടി.

അഭിമുഖത്തിലെ പരാമർശങ്ങളെച്ചൊല്ലിയുള്ള വിവാദം സോഷ്യൽ മീഡിയയിൽ തുടരുന്നതിനിടെ, വ്യാജ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടിരിക്കുകയാണ് താരങ്ങളുടെ ഔദ്യോഗിക സംഘം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix