Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: cyberpolice

ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസ്; അന്വേഷണത്തിന് SIT, സംഘത്തില്‍ സൈബര്‍ പൊലീസും

കൊച്ചി: എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജിലെ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തൃക്കാക്കര സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘത്തിന് രൂപം നൽകിയിരിക്കുന്നത്. സൈബർ പൊലീസ് ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൈബർ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് സൈബർ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ചത്. മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും. […]
Read more

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം; ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

തൃശൂർ: ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങളിൽ ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ സജീവമായ പെരുമ്പള സ്വദേശി ധന്യ എസ്. ആറിനെതിരെയാണ് കേസ്. തൃശൂർ സിറ്റി സൈബർ പൊലീസാണ് കേസെടുത്തത്. സംഭവത്തിൽ രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read more

സ്ത്രീകളെ അധിക്ഷേപിച്ച കേസ്; മെൻസ് അസോസിയേഷൻ വട്ടിയൂർക്കാവ് പ്രസിഡന്റ് അജിത് കുമാറിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച പരിപാടിയെയും അതിൽ പങ്കെടുത്ത സ്ത്രീകളെയും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആൾജാമ്യം, മറ്റ് കേസുകളിൽ ഉൾപ്പെടരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഓഗസ്റ്റ് 14ന് രാത്രി വനിതാ ശിശു വികസന […]
Read more

അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബർ തൊപ്പിക്ക് വീണ്ടും നോട്ടീസ്

കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ നിഹാദിന് വീണ്ടും പൊലീസ് നോട്ടീസ്. ‘തൊപ്പി’ എന്ന പേരിൽ അറിയപ്പെടുന്ന നിഹാദിന് എറണാകുളം റൂറൽ സൈബർ പോലീസാണ് നോട്ടീസ് നൽകിയത്. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും നിഹാദ് എത്തിയിരുന്നില്ല. ഇതിനിടെ നിഹാദ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു. ഗെയിമിങ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് തൊപ്പിയും സംഘവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെ […]
Read more

പി കെ ശ്രീമതിയുടെ മൊഴിയെടുത്ത് ആലക്കോട് സൈബർ പൊലീസ്

തിരുവനന്തപുരം: വ്യാജവാർത്ത പ്രചാരണവുമായി ബന്ധപ്പെട്ട പരാതിയിൽ മുതിർന്ന സി.പി.എം നേതാവ് പി.കെ. ശ്രീമതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആലക്കോട് സൈബർ പൊലീസാണ് ശ്രീമതിയുടെ മൊഴിയെടുത്തത്. അന്വേഷണ ചുമതലയുള്ള ഐജി പി. പ്രകാശന് പൊലീസ് സംഘം റിപ്പോർട്ട് കൈമാറും. ഇന്ന് രാവിലെ 9.30ഓടെയാണ് ആലക്കോട് സൈബർ പൊലീസ് സംഘം പി.കെ. ശ്രീമതിയുടെ വീട്ടിലെത്തി മൊഴിയെടുത്തത്. വ്യാജ പ്രചാരണത്തിന് പിന്നിലുള്ളവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പി.കെ. ശ്രീമതി വ്യക്തമാക്കി. വ്യാജവാർത്തകൾ തനിക്ക് ഏറെ മാനസിക വിഷമമുണ്ടാക്കിയെന്ന് പി.കെ. ശ്രീമതി പ്രതികരിച്ചു. […]
Read more

ഇന്‍സ്റ്റഗ്രാമിലൂടെ സൈന്യത്തെ അധിക്ഷേപിച്ച യുവാവ് അറസ്റ്റില്‍

ഇടുക്കി: ഇന്‍സ്റ്റഗ്രാമിലൂടെ ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിച്ച യുവാവിനെ സൈബര്‍ പൊലീസ് അറസ്റ്റുചെയ്തു. മലപ്പുറം ജില്ലയിലെ ഏറനാട് കാരക്കുന്ന് സ്വദേശി ചെറുകാട്ട് വീട്ടില്‍ മുഹമ്മദ് നസീം (26) നെയാണ് ഇടുക്കി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വ്യക്തിയുടെ സംസ്‌കാര ചടങ്ങിന്റെ വീഡിയോയ്ക്ക് താഴെ ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിച്ച് മോശമായി അഭിപ്രായപ്രകടനം നടത്തിയ കുറ്റത്തിനാണ് അറസ്റ്റിലായത്. ഇടുക്കി സ്വദേശി നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്. ഡിസിആര്‍ബി ഡിവൈഎസ്പി കെ.ആര്‍. ബിജുവിന്റെ നേതൃത്വത്തില്‍ സൈബര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix