Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എസ്‌ഐആർ തീരുമാനങ്ങൾ ഏകകണ്ഠം; സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: എസ്‌ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം ഏകകണ്ഠമായാണ് എടുത്തതെന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം ആറിൽ ഭേദഗതി വരുത്തിയിട്ടില്ലെന്നും എസ്‌ഐആർ നടപടികളുടെ ഭാഗമായി അധിക സത്യപ്രസ്താവന മാത്രമാണ് കൊണ്ടുവന്നതെന്നും കമ്മീഷൻ വ്യക്തമാക്കി. കമ്മീഷന്റെ പ്രവർത്തനത്തെയും എസ്‌ഐആറുമായി ബന്ധപ്പെട്ട ഫോമുകളിലെ മാറ്റങ്ങളെയും ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സത്യവാങ്മൂലം നൽകിയത്.

കമ്മീഷനിലെ വ്യക്തിഗത അംഗങ്ങൾ ഉന്നയിക്കുന്ന നിരീക്ഷണങ്ങളും നിർദേശങ്ങളും ചോദ്യങ്ങളും കമ്മീഷന്റെ അന്തിമ തീരുമാനങ്ങളായി കണക്കാക്കാനാവില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. വോട്ടർ രജിസ്‌ട്രേഷൻ നടപടികളിലും തീരുമാനമെടുക്കുന്ന രീതിയിലും മാറ്റം വരുത്തിയെന്ന ഹർജിക്കാരുടെ ആരോപണങ്ങൾ തെറ്റിദ്ധാരണാജനകമാണെന്നും കമ്മീഷൻ വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരും സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്‌ഐആർ നടപ്പാക്കുന്നതിനുള്ള ഉത്തരവുകൾ ഏകകണ്ഠമായാണ് പുറപ്പെടുവിച്ചതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ഫോം ആറിൽ ഭേദഗതി വരുത്തിയെന്ന ആരോപണവും കമ്മീഷൻ നിഷേധിച്ചു. ഫോമിൽ മാറ്റം വരുത്താനുള്ള നിയമപരമായ അധികാരം കേന്ദ്ര സർക്കാരിനാണെന്നും എസ്‌ഐആറിന്റെ ഭാഗമായി ഫോമിനൊപ്പം സമർപ്പിക്കേണ്ട അധിക പ്രഖ്യാപനത്തിൽ മാത്രമാണ് മാറ്റം വരുത്തിയതെന്നും വിശദീകരിച്ചു. മുൻകാല വോട്ടർപട്ടികകളിൽ അപേക്ഷകന്റെയോ മാതാപിതാക്കളുടെയോ മുത്തച്ഛന്റെയോ മുത്തശ്ശിയുടെയോ പേരുകൾ കണ്ടെത്തി നിലവിലെ അപേക്ഷയുമായി ബന്ധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. എന്നാൽ, ഓൺലൈൻ പോർട്ടലിൽ ഫോം ആറും അധിക പ്രഖ്യാപനവും പ്രദർശിപ്പിച്ച രീതി ഫോം ഭേദഗതി ചെയ്തെന്ന പ്രതീതി സൃഷ്ടിച്ചേക്കാമെന്ന് കമ്മീഷൻ സമ്മതിച്ചു.

അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും സീനിയർ ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണർ മനീഷ് ഗാർഗിനെതിരെ കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് കത്തുകൾ നൽകിയെന്ന റിപ്പോർട്ട് കമ്മീഷൻ ശരിവച്ചു. രണ്ട് കമ്മീഷണർമാരുടെയും സംയുക്ത നിർദേശത്തെത്തുടർന്ന് ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കിയില്ലെന്നാണ് കമ്മീഷന്റെ വിശദീകരണം.

ഇസിഐ നെറ്റ് സംവിധാനവുമായി ബന്ധപ്പെട്ട ആശങ്കകൾക്കും കമ്മീഷൻ മറുപടി നൽകി. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറുടെ ഉത്തരവില്ലാതെ വോട്ടർപട്ടികയിൽ ഒരാളുടെ പേര് ചേർക്കാനോ നീക്കം ചെയ്യാനോ കഴിയില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. നിർദിഷ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഐഐടികളിലെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെയും വിദഗ്ധർ ഉൾപ്പെട്ട സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix