സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അതി തീവ്രമഴ; മഴക്കെടുതി രൂക്ഷം, നദികളിൽ ജല നിരപ്പുയരുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു. ആറ് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. കണ്ണൂർ, കാസർഗോഡ്, തൃശൂർ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തുടങ്ങിയ ജില്ലകളിലാണ് റെഡ് അലേർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ബാക്കിയുള്ള 8 ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. സംസ്ഥാനത്ത് പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, വയനാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതിനാൽ അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലവർഷത്തിന്റെ ഭാഗമായി അടുത്ത നാല് ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമായി തുടരും.

മഴ കനത്താലുള്ള അപകടസാധ്യത കണക്കിലെടുത്ത് ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങൾ, പുഴയോരം, സ്ഥിരമായി വെള്ളം കയറുന്ന സ്ഥലങ്ങൾ, എന്നിവിടങ്ങളിൽ താമസിക്കുന്നവർ ബന്ധു വീടുകളിലേക്കോ ക്യാംപുകളിലേക്കോ മാറിത്താമസിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതി തീവ്രമഴയ്ക്കൊപ്പം വിവിധ പ്രദേശങ്ങളിൽ മഴക്കെടുതിയും രൂക്ഷമാണ്. പ്രളയ സാധ്യതയും അവഗണിക്കാനാകില്ല. കോഴിക്കോട് വിലങ്ങാട് ശക്തമായ മഴയാണ്. പെരിയാറിലെ ജല നിരപ്പുയർന്നു. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് പ്രളയ മുന്നറിയിപ്പ് ലെവൽ കടന്നു. അപകട വാർത്തകളും പുറത്തുവരുന്നുണ്ട്. തിരുവനന്തപുരം നെടുമങ്ങാട് മൂഴിയിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. കോട്ടയത്ത് 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 83 കുടുംബങ്ങളിൽ നിന്നുള്ള 246 പേർ ക്യാമ്പുകളിലാണ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂമാഹി വരെ), കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.