കോട്ടയം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ ഭാഗമായി യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പുതുപ്പള്ളിലെത്തും. സെയ്ന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെത്തി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി അനുഗ്രഹം തേടും.
ആര്യാടൻ ഷൗക്കത്തിനെ ചാണ്ടി ഉമ്മൻ എംഎൽഎയും യുഡിഎഫ് പ്രവർത്തകരും ചേർന്ന് സ്വീകരിക്കും. അതേസമയം കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന പിവി അൻവർ നിലമ്പൂരിൽ മത്സരിക്കുമോ എന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല. ആര്യാടൻ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിച്ചാൽ മാത്രം അൻവറുമായി ചർച്ച നടത്താം എന്ന നിലപാടിലാണ് കോൺഗ്രസ്.






