Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണ് പത്ത് വയസ്സുകാരി മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കർണാടക : കനത്തമഴയെ തുടർന്ന് കർണാടകയിൽ വീടിന്റെ കോമ്പൗണ്ട് മതിൽ ഇടിഞ്ഞുവീണ് പത്ത് വയസ്സുകാരി മരിച്ചു. നയീം എന്ന പത്ത് വയസ്സുകാരിയാണ് മരിച്ചത് .ഗുരുതരമായി പരിക്കേറ്റ അവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കർണാടകയിലെ ബെലഗാവിയിൽ തുടർച്ചയായ മഴയിൽ മതിൽ ഇടിഞ്ഞുവീണ് മൂന്ന് വയസ്സുകാരി മരിച്ചതിന് നാല് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം . കൂടാതെ കഴിഞ്ഞ ദിവസം വീടിന്റെ പിൻവശത്തെ മതിൽ രണ്ട് കുട്ടികളുടെ മേൽ ഇടഞ്ഞുവീണിരുന്നു.

മതിൽ ഇടിഞ്ഞു വീണ സമയം തന്നെ ഒരു കുട്ടി മരിക്കുകയും കൂടെ ഉണ്ടായിരുന്ന നാല് വയസ്സുള്ള സഹോദരിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു . അതേസമയം മെയ് 19 ന് ബെംഗളൂരുവിൽ സമാനമായ ഒരു സംഭവത്തിൽ, 35 വയസ്സുള്ള ഒരു സ്ത്രീയും കോമ്പൗണ്ട് മതിൽ ഇടിഞ്ഞുവീണ് മരിച്ചിരുന്നു. കാമാത മഴയിൽ കർണാടകയിൽ മരണങ്ങൾ ഒരു തുടർകഥയാകുമ്പോൾ മെയ് 30 ന് കർണാടകയുടെ തീരദേശ ജില്ലകളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ ഓറഞ്ച് അലേർട്ട് ആണ് സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്നത്.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.