Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തോരാതെ ദുരിതപ്പെയ്ത്ത്; ഒരാഴ്‌ചയ്ക്കിടെ 29 മരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇത് വരെ പൊളിഞ്ഞത് 29 ജീവനുകൾ . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച മാത്രം 9 പേരാണ് മരിച്ചത്. കൂടാതെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ രൂക്ഷമായ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും വടക്കൻ ജില്ലകളിലാണ് മഴക്കെടുതി ഏറെ രൂക്ഷം. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ അടക്കംതാഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. അതേസമയം സംസാനത്തിന്റെ പല ഭാഗങ്ങളിലും ക്യാമ്പുകൾ തുറന്നിട്ടുണ്ട്. രണ്ടായിരത്തിലധികം പേരാണ് കനത്ത മഴയെ തുടർന്ന് ക്യാമ്പുകളിലേക്ക് മാറിയത് .

കനത്ത കാറ്റിലും മഴയിലും പലയിടങ്ങളിലും വീടുകൾ തകർന്നു. കണ്ണൂർ രാമന്തളി പാലക്കോട് വീടുകൾക്ക് മുകളിൽ മണ്ണിടിഞ്ഞുവീണു.തെക്കൻ കേരളത്തിൽ മരങ്ങൾ വീണും കടൽക്ഷോഭത്തിലും കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. കനത്തമഴ തുടരുന്ന സാഹചര്യത്തിൽ കടലാക്രമണത്തിനും സാധ്യത ഉള്ളതിനാൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും സാധാരണ മഴ പ്രതീക്ഷിച്ചുള്ള യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix