തിരുവനന്തപുരം: കനത്തമഴയെ തുടർന്ന് വടക്കൻ ജില്ലകളിലും തെക്കൻ ജില്ലകളിലും വ്യാപക നാശം. ആദ്യമേ വടക്കൻ ജില്ലകളിലായിരുന്നു വ്യാപക നാശനഷ്ട്ടമെങ്കിൽ ഇപ്പോൾ തെക്കൻ ജില്ലകളിലും മഴക്കെടുതികൾ രൂക്ഷമായിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം പേരൂര്‍ക്കട എസ്.എ.പി ക്യാംപില്‍ മരം വീണു. എസ്.എ.പി ക്യാംപിലെ ബാരക്കിനോട് ചേര്‍ന്നുള്ള മരം വീഴ്ചയിൽ മൂന്ന് പൊലീസ് ട്രെയിനികള്‍ക്കും എ.എസ്.ഐയ്ക്കും നിസാര പരുക്കുകൾ ഏറ്റിരുന്നു .
നാലുപേരെയും പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ കൊല്ലം ആദിച്ചനല്ലൂരില്‍ ദുരിതാശ്വാസ ക്യാംപിലേക്ക് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ആറന്മുള എഴിക്കാട് മേഖലയിലും സമാന സ്ഥിതിയാണ് . പ്രദേശത്തെ വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിരിക്കുകയാണ്.






