ബെംഗളൂരു∙ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ പകർത്തിയ അഞ്ചു പേർ അറസ്റ്റിൽ. കര്‍ണാടക ബെളഗാവിയിലാണ് പതിനഞ്ചുകാരി ക്രൂര പീഡനത്തിനിരയായത്. പ്രായപൂർത്തിയാകാത്ത രണ്ടു പേർ രണ്ടുമാസത്തോളം പെൺക്കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം ആദ്യം പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിവിധ സ്‌ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചത്. പെൺകുട്ടിയുടെ കാമുകനും സംഘവുമാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം.



