Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗ്ലെന്‍ മാക്‌സ്‌വെല്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മെല്‍ബണ്‍: ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 13 വര്‍ഷത്തെ ഏകദിന കരിയറിനാണ് 36-കാരനായ മാക്സി വിരാമമിട്ടത്. അടുത്തിടെ സമാപിച്ച ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ലെ മാക്‌സ്‌വെല്ലിൻ്റെ നിരാശാജനകമായ പ്രകടനത്തിന് ശേഷമാണ് ഈ തീരുമാനം. ടൂർണമെൻ്റിൽ ഓസ്‌ട്രേലിയ സെമി ഫൈനലിൽ പുറത്തായിരുന്നു.

വെടിക്കെട്ട് ബാറ്റിംഗിനും ഉപയോഗപ്രദമായ ഓഫ്-സ്പിന്നിനും പേരുകേട്ട മാക്‌സ്‌വെൽ 149 ഏകദിനങ്ങളിൽ നിന്ന് 33.81 ശരാശരിയിൽ 3,990 റൺസ് നേടിയാണ് 50 ഓവർ ഫോർമാറ്റിൽ നിന്ന് വിരമിച്ചത്. അതിൽ നാല് സെഞ്ചുറികളും 23 അർദ്ധ സെഞ്ചുറികളും ഉൾപ്പെടുന്നു. കൂടാതെ, 77 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. 2023 ഏകദിന ലോകകപ്പില്‍ മുംബൈയില്‍ അഫ്‌ഗാനിസ്ഥാനെതിരെ പുറത്താവാതെ 201 റണ്‍സടിച്ച് ഗ്ലെന്‍ മാക്‌സ്‌വെല്‍ റെക്കോര്‍ഡിട്ടിരുന്നു. ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

Content: Glenn Maxwell retires from ODI cricket

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix