ഹൈദരാബാദ്: ആഡംബര കാർ വാങ്ങിത്തരാത്തതിൽ മനം നൊന്ത് 21 കാരൻ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ സിദ്ദിപേട്ടിലെ ചത്ലപ്പള്ളിയിലാണ് സംഭവം. കർഷക തൊഴിലാളിയായ പിതാവിന് ആഡംബര കാർ വാങ്ങാൻ സാമ്പത്തിക ശേഷിയില്ലെന്ന് ചൂണ്ടിക്കാട്ടി കീടനാശിനി കുടിക്കുകയായിരുന്നു. ഇതിന് പിന്നാലെ മടങ്ങിയെത്തി താൻ കീടനാശിനി കുടിച്ചിട്ടുണ്ടെന്ന് വീട്ടുകാരെ അറിയിച്ചു.
യുവാവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ യുവാവ് മരിക്കുകയായിരുന്നു. ആഡംബര വസ്തുക്കൾ വേണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളുമായി സ്ഥിരമായി ഇയാൾ വഴക്കിടാറുണ്ടായിരുന്നു. യുവാവ് പഠനം നേരത്തെ നിർത്തിയിരുന്നു. സ്ഥിരമായി മദ്യപിക്കുമായിരുന്നുവെന്നും ഇയാളുടെ മനോനില തെറ്റിയ അവസ്ഥയിലായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.






