Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗുജറാത്ത് ഉപതെരഞ്ഞെടുപ്പ് ; കടുത്ത മത്സരവുമായി ബിജെപിയും കോൺഗ്രസും ആം ആദ്മിയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗുജറാത്തിലെ കാഡി, സൗരാഷ്ട്രയിലെ വിസവദർ നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ പ്രചാരണം കടുപ്പിച്ച് ബിജെപിയും , കോൺഗ്രസ്സും , ആം ആദ്മിയും . ശക്തമായ ഒരു ത്രികോണ മത്സരമാകും ഈ മണ്ഡലങ്ങളിൽ കാണാൻ സാധിക്കുക . ബിജെപിയുടെ രാജേന്ദ്ര ചാവ്ഡയെയും കിരിത് പട്ടേലിനെയും കാഡി, വിസവദർ എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചതോടെ കടുത്ത പോരാട്ടത്തിന് കളമൊരുങ്ങി. അതേസമയം, കാഡിയിലും വിസവദറിലും ആം ആദ്മി പാർട്ടി ശക്തരായ ഗോപാൽ ഇറ്റാലിയയെയും ജഗദീഷ് ചാവ്ഡയെയും നിർത്തിയിരിക്കുന്നത്.

ഈ മണ്ഡലങ്ങൾ പിടിക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് മുൻ എംഎൽഎ രമേശ് ചാവ്ഡയെ കാഡിയിലും ഭേശൻ താലൂക്ക് പ്രസിഡന്റ് നിതിൻ രൺപാരിയയെ വിസാവദറിലും രംഗത്തിറക്കിയിരിക്കുകയാണ് . ഇന്നായിരുന്നു നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന സമയം. അതേസമയം 182 അംഗ ഗുജറാത്ത് നിയമസഭയിൽ ബിജെപിക്ക് 161 എംഎൽഎമാരും കോൺഗ്രസിന് 12 പേരും എഎപിക്ക് നാലുപേരും ഉണ്ട്, ഒരു സീറ്റ് സമാജ്‌വാദി പാർട്ടിക്കും രണ്ട് സീറ്റ് സ്വതന്ത്രർക്കുമാണ്. ജൂൺ 19 ന് തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ വോട്ടെണ്ണൽ നടക്കുന്നത് ജൂൺ 23 നാണ്

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix