സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധന. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9080 രൂപയായി ഉയര്‍ന്നു. പവന് 72640 രൂപയുമായി. ഇന്നലെ രണ്ടു തവണയായി 1120 രൂപ വര്‍ധിച്ച് ഉപഭോക്താക്കളെ സ്വര്‍ണവിപണി ഞെട്ടിച്ചിരുന്നു. രാവിലെ വില വര്‍ധിച്ചതിനുശേഷം ഉച്ചക്ക് 880 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. സ്വര്‍ണത്തിന് രണ്ടു ദിവസം കൊണ്ട് 1280 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
18 കാരറ്റ് സ്വര്‍ണവിലയില്‍ ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7445 രൂപയായി ഉയര്‍ന്നു. എന്നാല്‍ വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 109 രൂപയായി തുടരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് സ്വര്‍ണം ഔണ്‍സിന് 33909 ഡോളര്‍വരെ ഉയര്‍ന്നശേഷം 3370 ലേക്ക് താഴ്ന്നു.
Content: Gold prices increase; Pawan hits Rs 72,640






