Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ശർമിഷ്ഠ പനോളിക്കെതിരെ പരാതി നൽകിയ ആളെ കാണാതായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബംഗാൾ : സോഷ്യൽ മീഡിയ ഇൻഫ്ലുൻസറും , നിയമവിദ്യാർത്ഥിനിയുമായ ഷർമിഷ്ഠ പനോലിക്കെതീരെ പരാതി നൽകിയ വജാഹത്ത് ഖാനെ കാണാതായി പരാതി. ഷർമിഷ്ഠയുടെ അറസ്റ്റിന് പിന്നാലെ കുടുംബത്തിന് ഭീഷണി ഫോൺ കോളുകൾ ലഭിച്ചിരുന്നു എന്ന വജാഹത്ത് ഖാന്റെ പിതാവ് ആരോപിച്ചിരുന്നു. മെയ് 30 ന് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് കൊൽക്കത്ത പോലീസ് ഷർമിഷ്ഠയെ വിദ്വേഷ പരാമർശം നടത്തിയതിന്റെ പേരിൽ അറസ്റ്റ് ചെയ്തത്.

ഇവർ പിൻവലിച്ച വീഡിയോയിലൂടെ വർഗീയ വിദ്വേഷം വളർത്തിയെന്നും ഓപ്പറേഷൻ സിന്ദൂരിൽ ബോളിവുഡ് സെലിബ്രിറ്റികൾ പാലിച്ച മൗനത്തെ വിമർശിച്ചുവെന്നും ആരോപിച്ചാണ് ഷർമിഷ്ഠക്കെതിരെ കേസെടുത്തത്.അറസ്റ്റിനുശേഷം, ഇവരെ കൊൽക്കത്ത കോടതിയിൽ ഹാജരാക്കി ജൂൺ 13 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രമുഖ രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേരാണ് ഷർമിഷ്ഠയെ പിന്തുണച്ചെത്തിയത് . അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വജാഹത്ത് ഖാനെതിരേ നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇയാളുടെ തിരോധാനം സംബന്ധിച്ച വാർത്ത പുറത്തുവരുന്നത്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer