മലപ്പുറം: തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ആരാകും അടുത്ത മുഖ്യമന്ത്രി എന്ന ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ, ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് ആവശ്യപ്പെട്ടിട്ടില്ല എന്നും മുഖ്യമന്ത്രി സ്ഥാനത്തിന്‍റെ കാര്യത്തില്‍ ലീഗുമായി ചര്‍ച്ച ചെയ്താകും കോണ്‍ഗ്രസ് തീരുമാനമെടുക്കുകയെന്ന് പ്രതീക്ഷിക്കുന്നതായും പാണക്കാട് സാദിഖലി തങ്ങള്‍. ലീഗില്‍ മെറിറ്റുള്ളവരെയാകും മന്ത്രിയാക്കുക. യുഡിഎഫില്‍ തമ്മിലടിയുണ്ടാകുമെന്ന ആശങ്കയ്ക്ക് വകയില്ല. അത്തരം മോശം പ്രവണതകളിലേക്ക് പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പറഞ്ഞു.
അതെസമയം, വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതില്‍ ലീഗിനെ വിമര്‍ശിച്ചവർക്കുള്ള മറുപടിയാണ് ഫാത്തിമ തെഹ്ലിയയുടെ വിജയമെന്നും വ്യക്തമാക്കി. അത്തരം വിമര്‍ശനങ്ങള്‍ക്കൊന്നും പ്രസക്തിയില്ലെന്നാണ് ഈ വിജയം കാണിക്കുന്നത്. വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ക്ക് ജനം മറുപടി നല്‍കിഎന്നും കൂട്ടിച്ചേർത്തു.




