Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൈക്കൂലി കേസ്; മുന്‍ കെഎസ്ഇബി ഓവര്‍സിയര്‍ക്ക് തടവ് ശിക്ഷ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കെഎസ്ഇബി മുൻ ഓവർസിയർക്ക് കൈക്കൂലി കേസിൽ മൂന്ന് വർഷം കഠിന തടവും പിഴയും. 700 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് കോഴിക്കോട് വിജിലൻസ് കോടതി വിധി പ്രഖ്യാപിച്ചത്. കുറ്റിപ്പുറം സെക്ഷൻ ഓഫീസിലെ മുൻ ഓവർസിയർ മൈക്കിള്‍ പിള്ള (60)യെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കൂടാതെ 10,000 രൂപ പിഴയും അടയ്ക്കാൻ കോടതി നിർദേശിച്ചു.

2020-ൽ കുറ്റിപ്പുറം സ്വദേശിയായ പരാതിക്കാരൻ വീടിന്റെ നിർമ്മാണത്തിനായി വൈദ്യുതി ഉപയോഗിക്കാൻ അപേക്ഷ നൽകിയിരുന്നു. അതിന് ശേഷം നിർമാണത്തിന് അനുമതി നൽകുകയും ചെയ്തു. എന്നാൽ പിന്നീട് ബിൽ തീർക്കാനായി എത്തിയപ്പോൾ, യഥാർത്ഥത്തിൽ 1560 രൂപ അടയ്ക്കേണ്ടതിനു പകരം 700 രൂപ കൈക്കൂലിയായി നൽകണമെന്ന് ഓവർസിയർ ആവശ്യപ്പെട്ടുവെന്നാണ് കേസ്. തുടർന്ന് പരാതിക്കാരനിൽ നിന്ന് 700 രൂപ കൈക്കൂലി സ്വീകരിക്കുന്നതിനിടെയാണ് വിജിലൻസ് സംഘം ഇയാളെ പിടികൂടിയത്.

മലപ്പുറം വിജിലൻസ് യൂണിറ്റാണ് കേസിന്റെ അന്വേഷണം നടത്തിയത്. വിജിലൻസ് കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ കെ. അരുണ്‍ നാഥ് ഹാജരായി. കേസിൽ കോടതി ജഡ്ജി ഷിബു തോമസാണ് വിധി പ്രസ്താവിച്ചത്.

Recent News

Advertisement
WhiteswanTV Footer