Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: bribe

നേരിട്ട് കൈക്കൂലി കൈപറ്റിയില്ലെങ്കിലും കുറ്റവാളി തന്നെ; വ്യക്തമാക്കി സുപ്രീം കോടതി

ന്യൂഡൽഹി: സർക്കാർ ഉദ്യോ​ഗസ്ഥൻ കൈക്കൂലി വാങ്ങുന്നതും വാങ്ങാൻ ശ്രമിക്കുന്നതും കുറ്റകരമെന്ന് സുപ്രിം കോടതി. അഴിമതി നിരോധന നിയമപ്രകാരം ഒരു ഉദ്യോ​ഗസ്ഥൻ തന്റെ സ്ഥാനം ദുരുപയോഗം ചെയ്യുന്നതും മറ്റു ഉദ്യോഗസ്ഥരിൽ സ്വാധീനം ചെലുത്തുന്നതും കുറ്റകരമാണെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ.കോടീശ്വർ സിങ് എന്നിവരുടെ ബെഞ്ച് പറഞ്ഞു. കൈക്കൂലി കേസിൽ കുറ്റവാളിയാകാൻ ഒരു ഉദ്യോ​ഗസ്ഥൻ വ്യക്തിപരമായി കൈക്കൂലി വാങ്ങേണ്ടതില്ലെന്ന നിർണായത നിരീക്ഷണവും ബെഞ്ച് നടത്തി. നേരിട്ടോ വ്യക്തിപരമായി സ്വാധീനം ചെലുത്തിയോ കീഴുദ്യോഗസ്ഥർ മുഖേനയോ കുറ്റകൃത്യം ചെയ്യാൻ സാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. […]
Read more

ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്പെന്ഷൻ

ചെന്നൈ: തമിഴ്നാട്ടിൽ ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങിയ ക്ഷേത്ര പൂജാരിയെ സസ്പെൻഡ് ചെയ്തു. തിരുച്ചെന്തൂർ മുരുഗൻ ക്ഷേത്രത്തിലെ പൂജാരിയായ അയ്യപ്പൻ അയ്യർ ആണ് നടപടി നേരിട്ടത്. ക്ഷേത്ര ദർശനത്തിനായി പ്രത്യേക ക്രമീകരണം ഒരുക്കുന്നതിന് മന്ത്രി എസ്. രമേശിൽ നിന്ന് 4000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. പണം കൈയിൽ ഇല്ലെന്ന് പറഞ്ഞപ്പോൾ ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. മാസ്ക് ധരിച്ചിരുന്നതിനാൽ ആദ്യം മന്ത്രി ആണെന്ന് പൂജാരിക്ക് അറിയില്ലായിരുന്നു. പിന്നീട് മറ്റുള്ളവർ തിരിച്ചറിഞ്ഞതോടെ പൂജാരി മാപ്പ് എഴുതി […]
Read more

കൈക്കൂലി കേസിൽ വില്ലേജ് എക്സറ്റൻഷൻ ഓഫീസർ അറസ്റ്റിൽ

തിരുവനന്തപുരം: ലൈഫ് ഭവനപദ്ധതിയുടെ മൂന്നാംഘട്ട പണം അനുവദിക്കാൻ ഗുണഭോക്താവിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസർ വിജിലൻസിന്റെ പിടിയിലായി. കാരോട് പഞ്ചായത്തിലെ എ സർക്കിൾ വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസറായ കൊല്ലം അയത്തിൽ സ്വദേശി ടി.എസ്. സന്ദീപ് (49)നെയാണ് അറസ്റ്റ് ചെയ്തത്. ഗുണഭോക്താവിന് മൂന്നാം ഗഡുവായ രണ്ട് ലക്ഷം രൂപ അനുവദിക്കാൻ 2500 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി. ഇതിനുമുൻപ് ആദ്യ ഗഡു നൽകുമ്പോൾ 500 രൂപയും രണ്ടാം ഗഡുവിൽ 1000 രൂപയും ഇയാൾ വാങ്ങിയിരുന്നുവെന്നും പരാതിയുണ്ട്. […]
Read more

കൈക്കൂലി കേസ്; മുന്‍ കെഎസ്ഇബി ഓവര്‍സിയര്‍ക്ക് തടവ് ശിക്ഷ

മലപ്പുറം: കെഎസ്ഇബി മുൻ ഓവർസിയർക്ക് കൈക്കൂലി കേസിൽ മൂന്ന് വർഷം കഠിന തടവും പിഴയും. 700 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് കോഴിക്കോട് വിജിലൻസ് കോടതി വിധി പ്രഖ്യാപിച്ചത്. കുറ്റിപ്പുറം സെക്ഷൻ ഓഫീസിലെ മുൻ ഓവർസിയർ മൈക്കിള്‍ പിള്ള (60)യെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കൂടാതെ 10,000 രൂപ പിഴയും അടയ്ക്കാൻ കോടതി നിർദേശിച്ചു. 2020-ൽ കുറ്റിപ്പുറം സ്വദേശിയായ പരാതിക്കാരൻ വീടിന്റെ നിർമ്മാണത്തിനായി വൈദ്യുതി ഉപയോഗിക്കാൻ അപേക്ഷ നൽകിയിരുന്നു. അതിന് ശേഷം നിർമാണത്തിന് അനുമതി നൽകുകയും ചെയ്തു. […]
Read more

കൈക്കൂലി വാങ്ങി കള്ളക്കേസ് ചമച്ചു; ഉദ്യോഗസ്ഥന് കുവൈത്തിൽ 10 വർഷം തടവ്

കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിൽ കൈക്കൂലി വാങ്ങി പ്രവാസികൾക്കെതിരെ വ്യാജ കേസുകൾ ചുമത്തിയ സൈനിക ഉദ്യോഗസ്ഥന് കോടതി 10 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. ജഡ്ജി അബ്ദുൾ വഹാബ് അൽ മുഐലി അധ്യക്ഷനായ ക്രിമിനൽ കോടതിയാണ് തലസ്ഥാന ഗവർണറേറ്റിലെ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനെ ശിക്ഷിച്ചത്. തടവിനൊപ്പം 800 കുവൈത്ത് ദിനാർ പിഴയും ചുമത്തി. കൂടാതെ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും കോടതി ഉത്തരവിട്ടു. അന്വേഷണത്തിൽ, ഉദ്യോഗസ്ഥൻ തന്റെ പദവി ദുരുപയോഗം ചെയ്ത് പ്രവാസികൾക്കെതിരെ അടിസ്ഥാനരഹിതമായ […]
Read more

കൈക്കൂലി ആവശ്യപ്പെട്ട CGST ഉദ്യോഗസ്ഥർ പിടിയിൽ

നദിയാദ്: ഗുജറാത്തിലെ നദിയാദിൽ കൈക്കൂലി വാങ്ങിയ രണ്ട് സെൻട്രൽ ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് (CGST) ഉദ്യോഗസ്ഥർ അറസ്റ്റിലായി. നദിയാദ് സെൻട്രൽ ജി.എസ്.ടി ഓഫീസിലെ സൂപ്രണ്ട് അമർനാഥ് ഗോവർദ്ധൻറാം സരോജ്, ഇൻസ്പെക്ടർ സുബോധ് സുഭാഷ് ചൗഹാൻ എന്നിവരെയാണ് അഴിമതി വിരുദ്ധ ബ്യൂറോ (ACB) അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത ട്രാൻസ്പോർട്ട് വാഹനം വിട്ടുനൽകുന്നതിനായി 55 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതും, അതിന്റെ ആദ്യ ഗഡു ഓഫീസിനുള്ളിൽ വെച്ച് സ്വീകരിക്കുന്നതിനിടെയുമാണ് ഇരുവരും പിടിയിലായത്.ട്രാൻസ്പോർട്ട് ബിസിനസുമായി ബന്ധപ്പെട്ട പരാതിക്കാരന്റെ ചരക്കുമായി എത്തിയ […]
Read more

3.5 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ജിഎസ്ടി ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പിടിയിൽ

പാലക്കാട്: അമിതഭാരം ആരോപിച്ച് ജിഎസ്ടി ഇന്റലിജൻസ് വിഭാഗം പിടികൂടിയ ചരക്കുവാഹനങ്ങളിലെ ഉടമകളിൽ നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ 3.5 ലക്ഷം രൂപ കൈക്കൂലി പണവുമായി ജിഎസ്ടി ഇന്റലിജൻസ് ഓഫിസറെ പാലക്കാട് വിജിലൻസ് പിടികൂടി. പുതുശ്ശേരി ജവഹർ നഗർ സ്വദേശി സുമൻ (55) ആണ് അറസ്റ്റിലായത്. പാലക്കാട് ജിഎസ്ടി ഓഫിസിലുള്ള വാളയാർ സ്ക്വാഡിലെ ഇന്റലിജൻസ് ഓഫിസറാണ് ഇയാൾ. രണ്ടാഴ്ച മുൻപ് സ്ക്രാപ് കയറ്റി വന്ന രണ്ടു വാഹനങ്ങൾ സുമന്റെ നേതൃത്വത്തിലുള്ള ഇന്റലിജൻസ് സ്ക്വാഡ് പരിശോധനയ്ക്കിടെ പിടികൂടിയിരുന്നു. അമിത ഭാരം ആരോപിച്ചാണ് […]
Read more

കൈക്കൂലി കേസിൽ മുൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് 5 വർഷം കഠിന തടവും; 75,000 രൂപ പിഴയും

തിരുവനന്തപുരം: ബിൽ മാറാൻ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ വാട്ടർ അതോറിറ്റി മുൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അഞ്ച് വർഷം കഠിന തടവും 75,000 രൂപ പിഴയും. തിരുവനന്തപുരം പബ്ലിക് ഹെൽത്ത് (നോർത്ത്) ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന ജോൺ കോശിക്കാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിലെ ജഡ്‌ജ് എ. മനോജ് ശിക്ഷ വിധിച്ചത്. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു. തിരുവനന്തപുരം പബ്ലിക് ഹെൽത്ത് (നോർത്ത്) ഡിവിഷനിൽ 2017- 18 വർഷത്തിൽ അമൃത് പദ്ധതി പ്രകാരം നടപ്പിലാക്കിയ പ്രവൃത്തികളിൽ ബില്ലുകൾ പാസാക്കി […]
Read more

ലിവ് ഇൻ പാട്നറെ ചതിച്ച യുവാവിനോട് കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ

ബെംഗളൂരു: ലിവ് ഇന്‍ പാട്നറെ ഉപദ്രവിച്ച യുവാവിനെതിരെയുള്ള കേസ് പിന്‍വലിക്കാം എന്ന് വാഗ്ദാനം നല്‍കി കൈക്കൂലി വാങ്ങിയ വനിതാ പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റില്‍. ബെംഗളൂരുവിലെ സാവിത്രി ഭായ് എന്ന സബ് ഇന്‍സ്പെക്ടറെയാണ് കര്‍ണാടക ലോകയുക്ത പൊലീസ് അറസ്റ്റ് ചെയ്തത്. 1.25 ലക്ഷം രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. മുഹമ്മദ് യൂനുസ് എന്ന പ്രതിക്കെതിരെയുള്ള കേസ് ഇല്ലാതാക്കാനാണ് ഇവര്‍ കൈക്കൂലി വാങ്ങിയത്. യൂനുസ് തന്നെയാണ് ഉദ്യോഗസ്ഥ കൈക്കൂലി ആവശ്യപ്പെട്ട വിവരം ലോകയുക്തയെ അറിയിച്ചത്.ബെംഗളൂരിലെ ഗോവിന്ദപുര സ്റ്റേഷനിലെ എസ്ഐ ആയിരുന്നു സാവിത്രി. […]
Read more

ക്ഷേമപെൻഷന്‍ തട്ടിപ്പ്: 373 ജീവനക്കാർക്കെതിരെ ആരോ​ഗ്യവകുപ്പ്

ക്ഷേമപെൻഷൻ തട്ടിപ്പ് സംഭവത്തിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടി. പെൻഷനിൽ കയ്യിട്ട് വാരിയ 373 ജീവനക്കാർക്കെതിരെ ആരോ​ഗ്യവകുപ്പ് നടപടിയെടുത്തിരിക്കുകയാണ്. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കും. കൂടാതെ ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും.അതേസമയം അനർഹരിലേക്ക് പെൻഷനെത്തുന്നതിൽ സർക്കാർ ഉത്തരവിലെ പഴുതുകളും കാരണമാകുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. ക്രമക്കേടിൽ ഏർപ്പെട്ട ഏറ്റവുമധികം ജീവനക്കാരുള്ളത് ആരോഗ്യ വകുപ്പിലാണ്. തട്ടിപ്പ് നടത്തിയവരുടെ പട്ടികയിൽ അറ്റൻഡർമാരും ക്ലർക്കും നഴ്സിം​ഗ് അസിസ്റ്റന്റുമാരും ഉൾപ്പെട്ടിട്ടുണ്ട്.അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Read more
Advertisement
WhiteswanTV Footer