Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: muslim leage

മുസ്ലീം ലീഗ് വേദിയിൽ നിറസാന്നിധ്യമായി മുഖ്യമന്ത്രി വിജയ്

ചെന്നൈ: മുസ്ലീം ലീഗ് സ്ഥാപകൻ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിലിന്റെ 131-ാം ജന്മവാർഷികത്തിനായി നടത്തിയ ഔദ്യോഗിക പരിപാടിയിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പങ്കെടുത്തു. ചെന്നൈ ട്രിപ്ലിക്കെനിലെ ഖാഇദെ മില്ലത്തിന്റെ കബറിടത്തിൽ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾ സംഘടിപ്പിച്ചു. മുസ്ലീം ലീഗ് നേതാക്കളും തമിഴ്നാട് സർക്കാരിന്റെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രത്യേക പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഖാദർ മൊയ്തീൻ, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, തമിഴ്നാട് മന്ത്രി എ.എം. ഷാജഹാൻ എന്നിവരും […]
Read more

ലീഗിലും കോൺഗ്രസിലും പ്രാദേശിക സമ്മർദ്ദം ശക്തം; പി.കെ ബഷീറിനായും വി.ടി ബൽറാമിനായും അണികളുടെ സോഷ്യൽ മീഡിയ പോരാട്ടം

മലപ്പുറം:സംസ്ഥാനത്ത് പുതിയ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കവെ, മുന്നണിയിലെ പ്രമുഖ കക്ഷികളായ മുസ്ലിം ലീഗിലും കോൺഗ്രസിലും മന്ത്രിസ്ഥാനങ്ങളെച്ചൊല്ലിയുള്ള പ്രാദേശിക സമ്മർദ്ദങ്ങളും അണിയറ നീക്കങ്ങളും ശക്തമാകുന്നു. യു.ഡി.എഫ് ക്യാമ്പുകളിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, തങ്ങളുടെ പ്രിയ നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ജനപ്രതിനിധികളും താഴെത്തട്ടിലുള്ള പാർട്ടി പ്രവർത്തകരും പരസ്യമായി രംഗത്തിറങ്ങിയത് നേതൃത്വത്തിന് വലിയ തലവേദനയാകുകയാണ്. മുസ്ലിം ലീഗിൽ ഏറനാട് എം.എ.എൽ പി.കെ. ബഷീറിനായും കാസർകോട് നിന്നുള്ള നേതാവ് എ.കെ.എം. അഷ്റഫിനായും കടുത്ത സമ്മർദ്ദമുയരുമ്പോൾ, കോൺഗ്രസിൽ തൃത്താലയിൽ നിന്നുള്ള വി.ടി. […]
Read more

ലീഗിനെ മുന്‍നിര്‍ത്തി വര്‍ഗീയ പ്രചാരണവുമായി BJPയും കാസയും ഇറങ്ങിയിട്ടുണ്ട്; SFI സംസ്ഥാന പ്രസിഡന്റ്

കോഴിക്കോട്: വിഡി സതീശന്‍ മുഖ്യമന്ത്രിയായതിന് പിന്നാലെ ബിജെപിയും കാസയും ചേര്‍ന്ന് ലീഗിനെ മുന്‍നിര്‍ത്തി ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യം വെച്ച് വര്‍?ഗീയ പ്രചാരണവുമായി ഇറങ്ങിയിട്ടുണ്ടെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. ഇത്തരം കൃമികളെ തിരിച്ചറിയാനുള്ള വിവേകം കേരളത്തിനുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ശിവപ്രസാദ് പറഞ്ഞു. ലീഗിന് വഴങ്ങി കെസിയെ ഹൈക്കമാന്‍ഡ് ഒഴിവാക്കി എന്നാണ് ഈ കുബുദ്ധികള്‍ കേരളത്തില്‍ പറയുന്നത്. വര്‍ഗീയ പ്രചാരണത്തിന് വഴി ഒരുക്കിയത് UDF ആണ്. എന്നാല്‍ അത് ചെറുക്കേണ്ടത് കേരളത്തിന്റെ ആകെ ഉത്തരവാദിത്വമാണ്. ഒറ്റക്കെട്ടായി BJP […]
Read more

കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ അഭിപ്രായം പറയാനില്ലെന്ന് മുസ്‍ലിം ലീഗ്

മലപ്പുറം:കേരളത്തിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ ഉടലെടുത്ത മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കങ്ങളിൽ ഇടപെടാനില്ലെന്ന് മുസ്‍ലിം ലീഗ് വ്യക്തമാക്കിയതോടെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ ചൂടുപിടിക്കുന്നു. കോഴിക്കോട്ട് നടന്ന വാർത്താ സമ്മേളനത്തിലാണ് ലീഗ് നേതൃത്വം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി ആരെന്നത് കോൺഗ്രസിനുള്ളിലെ ആഭ്യന്തര കാര്യമാണെന്നും അത് അവർ തന്നെ തീരുമാനിക്കട്ടെയെന്നുമാണ് ലീഗിന്റെ ഔദ്യോഗിക നിലപാട്. എന്നാൽ ഹൈക്കമാൻഡ് നിരീക്ഷകർ ഔദ്യോഗികമായി ചർച്ചകൾക്ക് വരുമ്പോൾ മുന്നണിയിലെ പ്രധാന കക്ഷി എന്ന നിലയിൽ ലീഗ് തങ്ങളുടെ അഭിപ്രായം കൃത്യമായി […]
Read more

വിദ്യാഭ്യാസ വകുപ്പ് ഞങ്ങൾ തരില്ല; കോൺഗ്രസുമായി വെച്ചു മാറേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ്

മലപ്പുറം: കാലങ്ങളായി മുസ്ലിം ലീഗ് കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചു മാറേണ്ടതില്ലെന്ന് മുസ്ലിം ലീഗ്. ആബിദ് ഹുസൈന്‍ തങ്ങളോ, എന്‍ ഷംസുദ്ദീനോ വിദ്യാഭ്യാസ മന്ത്രി ആകാനാണ് സാധ്യത. കെ എം ഷാജി, ആബിദ് ഹുസൈന്‍ തങ്ങള്‍, എന്‍ ഷംസുദ്ദീന്‍, പാറക്കല്‍ അബ്ദുള്ള, എ കെ എം അഷ്റഫ്, പി കെ ബഷീര്‍ എന്നിവരാണ് പരിഗണനയിലുള്ളത്. ഇന്ന് പാണക്കാട് വെച്ച് സാദിഖലി ശിഹാബ് തങ്ങളുമായി പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. […]
Read more

ടിവികെയെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗ്; ഡിഎംകെയ്‌ക്കൊപ്പം തുടരും

ചെന്നൈ: വിജയ്‌യുടെ തമിഴക വെട്രികഴകത്തെ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗ്. ഡിഎംകെയ്‌ക്കൊപ്പം തുടരാനാണ് നിലവിൽ മുസ്ലിം ലീഗിന്റെ തീരുമാനം. അതേസമയം ടിവികെയ്ക്ക് പിന്തുണ നല്‍കാനാണ് എഐഎഡിഎംകെയിലെ ഒരു വിഭാഗത്തിന്റെ നീക്കം. 40 എംഎല്‍എമാര്‍ ഇതിനകം പിന്തുണ നല്‍കാന്‍ തയ്യാറാണെന്നാണ് വിവരം. സി വി ഷണ്‍മുഖത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിജയിയെ പിന്തുണയ്ക്കാന്‍ ഒരുങ്ങുന്നത്. കോണ്‍ഗ്രസ് പിന്തുണ ടിവികെയ്ക്ക് ലഭിച്ചേക്കും. രണ്ട് മന്ത്രിസ്ഥാനം അടക്കം ഉപാധികള്‍ കോണ്‍ഗ്രസ് ടിവികെയ്ക്ക് മുന്നില്‍വെച്ചിട്ടുണ്ട്. ഇതിന് പുറമേ പ്രധാന ബോര്‍ഡ്, കോര്‍പ്പറേഷന്‍ […]
Read more

മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നിശ്ചയിക്കും; ലീഗുമായി ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു: പാണക്കാട് സാദിഖലി തങ്ങള്‍

മലപ്പുറം: തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ആരാകും അടുത്ത മുഖ്യമന്ത്രി എന്ന ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ, ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് ആവശ്യപ്പെട്ടിട്ടില്ല എന്നും മുഖ്യമന്ത്രി സ്ഥാനത്തിന്‍റെ കാര്യത്തില്‍ ലീഗുമായി ചര്‍ച്ച ചെയ്താകും കോണ്‍ഗ്രസ് തീരുമാനമെടുക്കുകയെന്ന് പ്രതീക്ഷിക്കുന്നതായും പാണക്കാട് സാദിഖലി തങ്ങള്‍. ലീഗില്‍ മെറിറ്റുള്ളവരെയാകും മന്ത്രിയാക്കുക. യുഡിഎഫില്‍ തമ്മിലടിയുണ്ടാകുമെന്ന ആശങ്കയ്ക്ക് വകയില്ല. അത്തരം മോശം പ്രവണതകളിലേക്ക് പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പറഞ്ഞു. അതെസമയം, വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതില്‍ ലീഗിനെ വിമര്‍ശിച്ചവർക്കുള്ള മറുപടിയാണ് ഫാത്തിമ തെഹ്ലിയയുടെ വിജയമെന്നും വ്യക്തമാക്കി. അത്തരം […]
Read more

നൂറുമേനി വിജയത്തിന് ക്രഡിറ്റ് മുസ്ലീം ലീഗിനും

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് 10 വർഷത്തിന് ശേഷം അധികാരത്തിലേക്ക് തിരിച്ചുവരുമ്പോൾ മുന്നണിയുടെ കരുത്തായി മാറിയത് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്. ഇത്തവണ ലീഗ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 26 സീറ്റുകളിൽ 22 ഇടങ്ങളിൽ ലീഗ് വിജയം നേടി. കോൺഗ്രസിനും സിപിഎമ്മിനും ശേഷം ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ പാർട്ടിയായി ലീഗ് മാറി. യുഡിഎഫിൽ കോൺഗ്രസിനൊപ്പം നിർണായക ശക്തിയായി ലീഗ് ഉയർന്നതായി വിലയിരുത്തപ്പെടുന്നു. സീറ്റ് വിഭജനത്തിൽ കോൺഗ്രസുമായി വലിയ തർക്കങ്ങൾ ഒഴിവാക്കി മുന്നണിയോടൊപ്പം […]
Read more

സതീശന്റെ പിആർ ചതിക്കുഴിയിൽ വീഴരുത്; ലീഗ് നേതൃത്വത്തിന് മുന്നറിയിപ്പുമായി ബാനർ

മലപ്പുറം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ മുസ്ലിം ലീഗിനെതിരെ വിമർശനവുമായി മലപ്പുറം കോട്ടക്കലില്‍ ബാനർ. മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ, നമ്മുടെ നേതാക്കള്‍ വി ഡി സതീശന്റെ പിആര്‍ ചതിക്കുഴിയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തിയ വി ഡി സതീശന്‍ ഇപ്പോള്‍ പിആര്‍ വര്‍ക്കിലൂടെ പാര്‍ട്ടിയെ മണ്ടന്മാര്‍ ആക്കുകയാണെന്നും വിമര്‍ശനമുണ്ട്. പച്ചപ്പട മലപ്പുറം എന്ന പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ ബാനർ സ്ഥലത്തുനിന്നും […]
Read more

മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയവുമായി യൂത്ത് ലീഗ്

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയവുമായി യൂത്ത് ലീഗ്. തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണം എന്നാണ് ആവശ്യം. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. വലിയ ജനസംഖ്യയുള്ള ജില്ലകളെ പുനഃസംഘടിപ്പിക്കുന്നത് കാലഘട്ടത്തിൻറെ ആവശ്യമാണെന്നും യൂത്ത് ലീഗ് പ്രമേയത്തിൽ പറയുന്നു.
Read more
Advertisement
WhiteswanTV Footer