Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രജനിയുടെ ‘കൂലി’ക്കായി കാത്തിരിക്കുന്നത് വൻ കിട കമ്പനികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. അതേപോലെതന്നെ തമിഴകത്തിന്റെ രജനികാന്ത് നായകനായി വരുന്ന ചിത്രംകൂടിയെന്ന പ്രേത്യേകതയയുമായാണ് ചിത്രവുമാണ് കൂലി. കൂലിക്ക് വമ്പൻ ഓഫറുകളാണ് വിദേശത്തെ തിയറ്റര്‍ വിതരണ കമ്പനികളില്‍ നിന്ന് ലഭിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഒരു കമ്പനി കൂലിക്ക് 80 കോടിയാണ് ഓഫര്‍ ചെയ്‍തിരിക്കുന്നത്. ഇതില്‍ കൂലിയുടെ നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്‍സ് അന്തിമ തീരുമാനമെടുത്തിട്ടില്ല. എന്തായാലും ഒരു തമിഴ് സിനിമയ്‍ക്ക് വിദേശത്ത് നിന്ന് ലഭിക്കുന്ന വൻ തുക കൂലിക്ക് കിട്ടും എന്നാണ് റിപ്പോര്‍ട്ടുകള്‍. വൻ ഹൈപ്പ് ചിത്രത്തിന് സൃഷ്‍ടിക്കാനായിട്ടുമുണ്ട്.

കൂലിയുടെ പോസ്റ്റര്‍ പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ് ഇപ്പോഴെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് 14നാണ് രജനികാന്ത് നായകനായ ചിത്രം പ്രദര്‍ശനത്തിന് എത്തുക. സ്റ്റൈല്‍ മന്നൻ രജനികാന്തിന്റേതായി ഒടുവില്‍ വന്നത് വേട്ടയ്യനായിരുന്നു. സംവിധായകൻ ടി ജെ ജ്ഞാനവേലായിരുന്നു.

സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് നേടാനായത് എന്നായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് . തമിഴകത്ത് ഇൻഡസ്‍ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോയ്‍ക്ക് സാധിച്ചു. ദളപതി വിജയ്‍യുടെ ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും നേരത്തെ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix