തിരുവനന്തപുരം: ഡോ. ബി അശോകിന്‍റെ നിയമനം റദ്ദാക്കി സെന്‍ട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. ബി അശോകിനെ തദ്ദേശസ്വയംഭരണ പരിഷ്കരണ കമ്മീഷൻ ചെയർമാനായി നിയമിച്ച സർക്കാർ ഉത്തരവാണ് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കിയത്. സര്‍ക്കാര്‍ നിയമനത്തിനെതിരെ ബി അശോക് നൽകിയ ഹർജിയിലാണ് തീരുമാനം.
സർക്കാർ നടപടി നേരത്തെ ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നു. കേഡർ മാറ്റി നിയമിക്കുമ്പോൾ ഉദ്യോഗസ്ഥന്‍റെ സമ്മതപത്രം വേണമെന്ന മാനദണ്ഡം സർക്കാർ പാലിച്ചില്ലെന്നായിരുന്നു പ്രധാന ആരോപണം.
കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാര്‍ഷികോത്പാദന കമ്മീഷണര്‍, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്നീ പദവികളില്‍ നിന്ന് മാറ്റിയാണ് അശോകിനെ തദ്ദേശ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ചത്.




