സംസ്ഥാനത്ത് സ്വര്‍ണവിലയിൽ നേരിയ വര്‍ധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. സ്വര്‍ണം ഗ്രാമിന് 9090 രൂപയായി വില ഉയര്‍ന്നു. പവന് 72720 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവിലയും തുടര്‍ച്ചയായി വര്‍ധിക്കുന്നു. ഇന്ന് ഗ്രാമിന് 10 രൂപ വര്‍ധിച്ച് വില 7455 രൂപയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസംകൊണ്ട് 1360 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. എന്നാല്‍ വെള്ളിവിലയില്‍ ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 109 രൂപയാണ് ഇന്നത്തെ വിപണിവില.
യുഎസ് ഉയര്‍ത്തുന്ന പുതിയ താരിഫ് വെല്ലുവിളികളും സ്വര്‍ണ വിപണിയെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് ആഴ്ചക്കുള്ളില്‍ സംസ്ഥാനത്ത് സ്വർണത്തിന് 12000 രൂപയിലേറെ രൂപ വര്‍ധിച്ചിരുന്നു.
Content: Gold prices increase slightly; Rs 10 per gram and Rs 80 per piece





