കൃഷ് ജഗർലമുഡിയുടെ സംവിധാനത്തിൽ അനുഷ്‍ക ഷെട്ടി നായികയായെത്തിത്തുന്ന ചിത്രം ‘ഘാട്ടി’റിലീസിനൊരുങ്ങുന്നു. ജൂലൈ 11 നാണ് ചിത്രം ആഗോളതലത്തിൽ റിലീസിനൊരുങ്ങുന്നത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘വേദം’ എന്ന ചിത്രത്തിന് ശേഷം അനുഷ്കയും കൃഷും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഘാട്ടി. യുവി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം രാജീവ് റെഡ്ഡിയും സായ് ബാബു ജഗർലമുഡിയും ചേർന്നാണ് നിർമ്മിക്കുന്നത്.
യുവി ക്രിയേഷൻസിനിയൊപ്പം അനുഷ്ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് ഘാട്ടി. ചിത്രത്തിൽ ഒരു വേറിട്ട ഗെറ്റപ്പിലാണ് അനുഷ്ക എത്തുന്നത് എന്നതും ശ്രദ്ധേയമാണ് അതുകൊണ്ട് തന്നെ താരത്തിന്റെ തീവ്രമായ ഒരു പ്രകടനമായിരിക്കും ചിത്രത്തിൽ കാണാൻ കഴിയുക എന്നും ആരധകർ കരുതുന്നു.






