കൊച്ചി: കാക്കനാട് ജില്ലാ ജയിലിൽ ഗുണ്ടാ നേതാക്കൾക്ക് വിരുന്ന് സൽക്കാരം. മൂന്ന് ഗുണ്ടാ നേതാക്കൾക്കാണ് വിരുന്ന് ഒരുക്കിയത്. വിരുന്നിനെത്തിയ ഇവർ ജയിലിനുള്ളിൽ വെച്ച് റീൽസും ചിത്രീകരിച്ചു. വെൽഫയർ ഉദ്യോഗസ്ഥന്റെ വിരമിക്കൽ ചടങ്ങുമായി ബന്ധപ്പെട്ടായിരുന്നു വിരുന്ന്. മെയ് 31നായിരുന്നു വിരുന്നും റീൽസ് ചിത്രീകരണവും. സംഭവത്തിൽ പോലീസിൻ്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.




