Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള റെയിൽ യാഥാർത്ഥ്യമായി: നരേന്ദ്ര മോദി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കശ്മീരിനെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന യാത്രയിലെ ഒരു നാഴികക്കല്ലാണെന്നും ദേശീയ ഐക്യത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ” ഈ വികസനം ഇന്ത്യയുടെ ഐക്യത്തിന്റെയും ഇച്ഛാശക്തിയുടെയും മഹത്തായ ആഘോഷമാണ്’ എന്നാണ് മോദി കാശ്മീരിൽ പറഞ്ഞത്. കൂടാതെ കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള റെയിൽവേ ഇന്ന് യാഥാർത്ഥ്യമായി മാറിയിരിക്കുന്നു എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന് ഇത് വളരെ വൈകാരികവും പ്രതീകാത്മകവുമായ നേട്ടമാണെന്ന് വിശേഷിപ്പിച്ച മോദി ജമ്മു കശ്മീരിലെ ലക്ഷക്കണക്കിന് ആളുകളുടെ സ്വപ്നം ഒടുവിൽ സാക്ഷാത്കരിക്കപ്പെട്ടെന്നും . തങ്ങളുടെ ഭരണകാലത്ത് ഈ പദ്ധതിക്ക് വേഗത കൈവരിക്കാൻ കഴിഞ്ഞു എന്നത് തങ്ങളുടെ സർക്കാരിന്റെ ഭാഗ്യമാണ് എന്നും വ്യക്തമാക്കി .പദ്ധതിയുടെ സങ്കീർണ്ണത എടുത്തുകാണിച്ചുകൊണ്ട്, യുഎസ്ബിആർഎൽ എഞ്ചിനീയറിംഗ്, ലോജിസ്റ്റിക്കൽ വെല്ലുവിളികൾ ഉയർത്തിയപ്പോൾ, സർക്കാർ “വെല്ലുവിളിയെ തന്നെ വെല്ലുവിളിക്കാൻ” തീരുമാനിച്ചതായി മോദി ചൂണ്ടിക്കാട്ടി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ജമ്മുകശ്മീരിൽ മോദി ആദ്യമായെത്തുന്ന വേദി കൂടിയാണിത്.

Greeshma Celine Benny

Advertisement
WhiteswanTV Footer