ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. സജീവ കേസുകളുടെ എണ്ണം 5,364 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 764 പുതിയ കേസുകളും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തതായും വാർത്തകൾ പുറത്ത് വന്നിരുന്നു . കേരളത്തിലാണ് രോഗബാധിതർ കൂടുതൽ. ഒരു ദിവസം കൊണ്ട് തന്നെ 192 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിലും രോഗവ്യാപനം വർദ്ധിക്കുകയാണ്. നിലവിൽ ഗുജറാത്തിൽ 107 ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പശ്ചിമ ബംഗാൾ (58), ഡൽഹി (30) പൂനെ (44), മുംബൈ (37) എന്നിങ്ങനെയാണ് കണക്കുകൾ. കോവിഡ് കേസുകൾ ഉയരുന്നത് കൊണ്ട് തന്നെ ആശുപത്രി തയ്യാറെടുപ്പുകൾ പരിശോധിക്കുന്നതിനായി കേന്ദ്രം മോക്ക് ഡ്രില്ലുകൾ നടത്തുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പശ്ചിമ ബംഗാളിൽ 58 പുതിയ കോവിഡ്-19 കേസുകളും 91 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ആകെ സജീവമായ കേസുകൾ ഇപ്പോൾ 596 ആണ്, മരണസംഖ്യ ഒന്ന് മാത്രമാണ്.ഡൽഹിയിൽ 30 പുതിയ കേസുകൾ കൂടി ചേർത്തതോടെ സജീവമായ അണുബാധകളുടെ എണ്ണം 592 ആയി. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല






