തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിനും മകൾ ദിയക്കുമെതിരെ കേസെടുത്ത് പൊലീസ്. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരാണ് പരാതി നൽകിയിരിക്കുന്നത്. സ്ഥാപനത്തിലെ ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ മുമ്പ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും മകൾക്കുമെതിരെ ജീവനക്കാർ പരാതി നൽകിയത്. മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്.
കൃഷ്ണകുമാർ മുമ്പ് പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തട്ടിക്കൊണ്ടുപോകലിനാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. അതേ സമയം പരാതി വ്യാജമെന്നാണ് കൃഷ്ണകുമാറിന്റെ പ്രതികരണം.
69 ലക്ഷം രൂപ തട്ടിക്കൊണ്ടു പോയ ജീവനക്കാർ 8 ലക്ഷം രൂപ തിരിച്ചു നൽകി. ജീവനക്കാരുടെ പരാതി വ്യാജമാണെന്നും ഏത് തരത്തിലുള്ള അന്വേഷണം നേരിടാൻ തയ്യാറാണെന്നും കൃഷ്ണകുമാർ പ്രതികരിച്ചു. ഒബൈഓസി എന്നാണ് ദിയ കൃഷ്ണയുടെ കവടിയാറിലുള്ള ആഭരണങ്ങളും സാരിയും വില്‍ക്കുന്ന ഓണ്‍ലൈന്‍-ഓഫ് ലൈന്‍ പ്ലാറ്റ്‌ഫോമിലെ സ്ഥാപനത്തിൻ്റെ പേര്.






