സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

താര സാന്നിധ്യത്തിൽ നക്ഷത്രത്തിളക്കത്തിന് നൂറഴക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: സിപി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 2024 –2025 അധ്യയന വർഷത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികൾക്കും സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. നക്ഷത്രത്തിളക്കം എന്ന ഈ ചടങ്ങ് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സിപി ട്രസ്റ്റ് ചെയർമാൻ സി പി സാലിഹ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യാതിഥിയായിരുന്നു.

പ്രശസ്ത സിനിമ താരങ്ങളായ കുഞ്ചാക്കോ ബോബൻ, റഹ്മാൻ,കാവ്യ മാധവൻ രമേശ് പിഷാരടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ബെന്നി ബെഹനാൻ എം പി, രാജ്യസഭാഗം ജെബി മേത്തർ, എൻ എ അക്ബർ എം എൽ എ, ഗൾഫാർ മുഹമ്മദ്‌ അലി (ചെയർമാൻ, ഗൾഫ്ആർ ഗ്രൂപ്പ്‌) , ടി എസ് പട്ടാഭിരാമൻ(എം, ഡി കല്യാൺ സിൽക്‌സ് ), സീ ഷോർ മുഹമ്മദ് അലി (ചെയർമാൻ, സീ ഷോർ ഗ്രൂപ്പ്‌ ), മുഹമ്മദ്‌ എം എ ( ചെയർമാൻ, ഒബറോൺ, ഗ്രൂപ്പ്‌ ) , ഡോ: മുഹമ്മദ്‌ അഫ്സൽ (ചെയർമാൻ, അജ്മി ഗ്രൂപ്പ്) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു..

3000 ത്തോളം വരുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മുന്നിൽ പ്രശസ്ത സിനിമാതാരം കുഞ്ചാക്കോ ബോബൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നിരവധി പേരെ ചടങ്ങിൽ ആദരിച്ചു. കഴിഞ്ഞ 20 വർഷമായി സാമൂഹിക സന്നദ്ധ രംഗത്ത് നിരവധി സേവന പ്രവർത്തനങ്ങൾ നടത്തിവരുന്ന സിപി ട്രസ്റ്റ് വിദ്യാഭ്യാസ രംഗത്തേക്ക് കൂടുതൽ ഊന്നൽ നൽകുമെന്നും സാമ്പത്തിക വിഷയങ്ങൾ മൂലം വിദ്യാഭ്യാസം മുടങ്ങിക്കിടക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ സംരക്ഷണത്തിന് ഊന്നൽ നൽകുമെന്നും സിപി ട്രസ്റ്റ് ചെയർമാൻ സി പി സാലിഹ് അറിയിച്ചു.

Tags :

Recent News

Advertisement