ഡൽഹി: മൂന്നാം മോദി സർക്കാറിന് ഇന്ന് ഒരു വയസ്. നരേന്ദ്ര മോദിയെന്ന ഒറ്റ നേതാവിന് ചുറ്റും മാത്രം ഒരു പതിറ്റാണ്ടായി കറങ്ങുന്ന ബിജെപിക്ക് മൂന്നാം ഭരണം അത്രയെളുപ്പമായിരുന്നില്ല. പരാജയത്തിന്‍റെ വക്കിൽനിന്നും ജെഡിയുവിന്‍റെയും ടിഡിപിയുടെയും പിന്തുണയോടെയാണ് മോദിയും കൂട്ടരും മൂന്നാമൂഴം ഉറപ്പിച്ചത്.
ഒരു ഘട്ടത്തിൽ പഴയ പ്രതിച്ഛായ തിരിച്ചുപിടിക്കുന്ന കാഴ്ചകളാണ് മൂന്നാം മോദി സർക്കാറിന്‍റെ ആദ്യ വർഷം കണ്ടത്. ആദ്യമായി കൂട്ടുകക്ഷി സർക്കാരിനെ നയിക്കുമ്പോഴും തനത് ശൈലിയിലോ നിലപാടുകളിലോ ഒരു മാറ്റവും വരുത്താൻ നരേന്ദ്ര മോദി തയാറായില്ല. ഓപ്പറേഷന്‍ സിന്ദൂര്‍ നല്‍കുന്ന ആത്മവിശ്വാസത്തില്‍ വികസിത ഇന്ത്യയെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് നീങ്ങുന്നുവെന്നാണ് മൂന്നാം സര്‍ക്കാരിന്‍റെ അവകാശവാദം.






