Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: NDA

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വീണ്ടും ചർച്ചയാക്കാൻ ബിജെപി

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി വീണ്ടും സജീവ ചർച്ചയാക്കി ബിജെപി. ബിൽ പാർലമെന്റിൽ പാസാകാത്ത സാഹചര്യമുണ്ടായാലും എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ 2029ൽ ഒരുമിച്ച് നടത്താനുള്ള സാധ്യതയാണ് ബിജെപി പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം 22 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്തുന്നതിനെക്കുറിച്ച് ചർച്ച നടക്കുന്നുണ്ട്. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ 2029ൽ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ പാർലമെന്റിന്റെ ശീതകാല […]
Read more

രാജ്യസഭയിൽ നിർണായക ഭൂരിപക്ഷത്തിലേക്ക് NDA; കണ്ണ് ലോക്സഭയിലും

ന്യൂഡൽഹി: പാർലമെന്റിന്റെ ഇരുസഭകളിലും നിർണായക ബില്ലുകൾ പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം. മണ്ഡല പുനർനിർണ്ണയ ബില്ല് ഉൾപ്പെടെയുള്ള സുപ്രധാന നിയമനിർമാണങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ അംഗബലത്തിലേക്ക് സഖ്യം അടുക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. 245 അംഗങ്ങളുള്ള രാജ്യസഭയിൽ നിലവിൽ എൻഡിഎയ്ക്ക് 148 അംഗങ്ങളുടെ പിന്തുണയുണ്ട്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളും നാമനിർദ്ദേശ അംഗങ്ങളുമടക്കം ഈ സംഖ്യ 154 ആയി ഉയരുമെന്നാണ് പ്രതീക്ഷ. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് ആവശ്യമായ 163 അംഗങ്ങളിൽ […]
Read more

രാജ്യത്തെ എംഎൽഎമാരിൽ 44 ശതമാനവും ബിജെപിയിൽ; എൻഡിഎ വളർന്നു

ന്യൂഡൽഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ നിയമസഭകളിൽ ബിജെപിയുടെയും എൻഡിഎ സഖ്യത്തിന്റെയും സ്വാധീനം ഗണ്യമായി വർധിച്ചതായി കണക്കുകൾ. അതേസമയം ഇന്ത്യ (INDIA) സഖ്യത്തിന്റെ അംഗസംഖ്യയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. രാജ്യത്തെ ആകെ 4,123 എംഎൽഎമാരിൽ ബിജെപിയുടെ വിഹിതം 37.16 ശതമാനത്തിൽ നിന്ന് 43.97 ശതമാനമായി ഉയർന്നു. 2024 തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 1,532 എംഎൽഎമാർ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ അത് 1,813 ആയി വർധിച്ചതായാണ് കണക്കുകൾ. എൻഡിഎ സഖ്യത്തിന്റെ ആകെ എംഎൽഎമാരുടെ എണ്ണം 2,096ൽ നിന്ന് 2,530 […]
Read more

രാജ്യസഭയിൽ 150 കടക്കാൻ എൻഡിഎ; കോൺഗ്രസിനെ പിടിച്ചുലച്ച് ക്രോസ് വോട്ടിങ് ഭീതി

ന്യൂഡൽഹി: രാജ്യത്ത് 27 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ദേശീയ രാഷ്ട്രീയത്തിൽ ചൂടേറിയ ചർച്ചകൾ. ജൂൺ 18-നാണ് തിരഞ്ഞെടുപ്പ് നടക്കുക. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 8 ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ സ്ഥാനാർഥി നിർണയവും തിരഞ്ഞെടുപ്പ് തന്ത്രങ്ങളും സംബന്ധിച്ച ചർച്ചകൾ പൂർത്തിയായതായി റിപ്പോർട്ടുകൾ പറയുന്നു. ക്രോസ് വോട്ടിങ് സാധ്യതകൾ ഇരു മുന്നണികളെയും ആശങ്കപ്പെടുത്തുന്നുണ്ട്. നിലവിൽ രാജ്യസഭയിൽ 148 അംഗങ്ങളുള്ള എൻഡിഎ, ഈ തിരഞ്ഞെടുപ്പോടെ അംഗസംഖ്യ […]
Read more

ബിബി ഗോപകുമാർ എൻഡിഎ നിയമസഭാ കക്ഷി നേതാവ്

തിരുവനന്തപുരം: കേരള നിയമസഭയിലെ എൻഡിഎ നിയമസഭാ കക്ഷി നേതാവായി ചാത്തന്നൂർ എംഎൽഎ ബി ബി ഗോപകുമാറിനെ തിരഞ്ഞെടുത്തു. ഇക്കാര്യം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിലും ബി.ബി. ഗോപകുമാർ മത്സരിച്ചിരുന്നു. എൻഡിഎ നിയമസഭാ കക്ഷി നേതൃപദവി സംബന്ധിച്ച് തീരുമാനം വൈകുന്നതിനെതിരെ നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് എത്തിയ നേതാവാണ് ഗോപകുമാർ. അദ്ദേഹം പാർട്ടിയുടെ മേഖലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റായും, […]
Read more

എംഎൽഎ ആക്കാനാവശ്യപ്പെട്ട് ആർക്കും പൈസ കൊടുത്തിട്ടില്ല: അഞ്ജലി നായർ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടതിനുശേഷം തനിക്കെതിരെ വ്യാപകമായ വ്യാജപ്രചരണങ്ങൾ നടക്കുന്നതായി നടി അഞ്ജലി നായർ. തന്നെ എം.എൽ.എ ആക്കാമെന്ന് പറഞ്ഞ് ആരോ 35 ലക്ഷം രൂപ വാങ്ങിയെന്നും, വോട്ട് കിട്ടാത്തതുകൊണ്ട് അവരെ വെറുതെ വിടില്ലെന്നും അഞ്ജലി പറഞ്ഞതായാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളിലുള്ളത്. ഇതിലെ വസ്തുതകൾ വ്യക്തമാക്കിക്കൊണ്ട് അഞ്ജലി ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതുമായി ബന്ധപ്പെട്ട് ഒരു കാര്യംപോലും അറിയാതെയാണ് പലരും കമന്റുകളിടുന്നതെന്ന് അഞ്ജലി നായർ വീഡിയോയിൽ പറഞ്ഞു. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി […]
Read more

മുപ്പതിനായിരത്തിനടുത്ത് വോട്ടുകൾ നേടാനായതിൽ അഭിമാനം: അഞ്ജലി നായർ

കൊച്ചി: തൃപ്പൂണിത്തുറ മണ്ഡലത്തിൽ മുപ്പതിനായിരത്തിനടുത്ത് വോട്ടുകൾ നേടിയതിൽ സന്തോഷമുണ്ടെന്ന് ട്വന്റി ട്വന്റി സ്ഥാനാർഥിയായിരുന്ന നടി അഞ്ജലി നായർ. എൻഡിഎ സ്ഥാനാർഥിയായാണ് അഞ്ജലി മത്സരിച്ചത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ ദീപക് ജോയ് പതിനെട്ടായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. അഞ്ജലി നായർ 29,471 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. ഫേസ്ബുക്ക് കുറിപ്പിൽ അഞ്ജലി നായർ പറഞ്ഞു: “കേരളത്തിൽ ഉണ്ടായ ഭരണവിരുദ്ധ തരംഗത്തിൽ മാറ്റത്തിന്റെ ശബ്ദം ഉയർത്തിയ മൂന്ന് താമരകൾ അഭിമാനകരമാണ്. തൃപ്പൂണിത്തുറയിൽ ഇത്രയും വോട്ടുകൾ നേടാനായത് ഏറെ സന്തോഷം നൽകുന്നു. […]
Read more

അറബിക് റസ്റ്റോറന്റുകൾക്കെതിരെ പരാതിയുമായി ബിജെപി

തിരുവനന്തപുരം: ശ്രീകൃഷ്ണന്റെ ചിത്രം ഉപയോഗിച്ച് പുറത്തിറക്കിയ മന്തി പോസ്റ്ററിനെ ചുറ്റിപ്പറ്റിയ വിവാദത്തിൽ അറബിക് റസ്റ്റോറന്റുകൾക്കെതിരെ ബിജെപി രംഗത്ത്. എട്ട് റസ്റ്റോറന്റുകൾക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എൻഐഎ ഡയറക്ടർക്ക് ബിജെപി കത്ത് നൽകി. മതവികാരം വ്രണപ്പെടുത്തിയതായും ഈ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ബിജെപി ഇന്റലക്ച്വൽ സെൽ കൺവീനർ പ്രസീദ് ദാസ് നൽകിയ കത്തിൽ, 2016ലെ നോട്ട് നിരോധനത്തിന് ശേഷം ഈ റസ്റ്റോറന്റുകൾക്ക് ഉണ്ടായ സാമ്പത്തിക വളർച്ചയും അതിന്റെ ഉറവിടങ്ങളും വിശദമായി പരിശോധിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, നിരോധിത […]
Read more

ആരോഗ്യ മേഖലയാകെ കുളം തോണ്ടി: വീണാ ജോർജിനെതിരെ ആഞ്ഞടിച്ച് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ ആറന്മുള എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരന്റെ രൂക്ഷ വിമർശനം. ഇതുവരെ മന്ത്രിയുടെ പോക്കറ്റ് മാത്രമാണ് വികസിച്ചതെന്നും, ആരോഗ്യ മേഖലയാകെ തകർന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആറന്മുള മണ്ഡലത്തിൽ പൂർത്തിയായ ഒരു പദ്ധതി പോലും പറയാനില്ലെന്നും, ഉദ്ഘാടനങ്ങൾ മാത്രമാണ് നടക്കുന്നതെന്നും കുമ്മനം പറഞ്ഞു. ഇപ്പോൾ നടക്കുന്നത് വെറും പി.ആർ പ്രവർത്തനങ്ങളാണെന്നും അദ്ദേഹം വിമർശിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ ഉണ്ടായ തീപിടുത്തവും മരണങ്ങളും സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. വെന്റിലേറ്ററും ഐസിയുവും പോലുള്ള […]
Read more

ചാലക്കുടിയിൽ എൻ ഡി എ സ്ഥാനാർഥിയായി അഡ്വ.ചാർളി പോൾ

ന്യൂഡൽഹി: ചാലക്കുടി നിയോജക മണ്ഡലത്തിലെ സ്ഥാനാർഥിയായി ട്വന്റി20 പാർട്ടിയിലെ അഡ്വ.ചാർളി പോളിനെ പ്രഖ്യാപിച്ചു. ഹൈക്കോടതി അഭിഭാഷകനും ട്വന്റി20 പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ.ചാർളി പോൾ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ ട്വന്റി20യുടെ സ്ഥാനാർത്ഥിയായി മികച്ച മത്സരം കാഴ്ച്ചവച്ച സ്ഥാനാർത്ഥിയായിരുന്നു. രണ്ടാം തവണയാണ് പാർട്ടിക്ക് വേണ്ടി മത്സര രംഗത്തിറങ്ങുന്നത് സിറോ മലബാർ സഭയുടെ പി.ആർ.ഒ സമിതി അംഗം, കാത്തലിക്ക് കൗൺസിൽ ഓഫ് ഇന്ത്യ അംഗം തുടങ്ങി വിവിധ മേഖലകളിൽ പ്രർത്തിച്ചിട്ടുള്ള ചാർളി പോൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix