Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാജ്യസഭയിൽ 150 കടക്കാൻ എൻഡിഎ; കോൺഗ്രസിനെ പിടിച്ചുലച്ച് ക്രോസ് വോട്ടിങ് ഭീതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രാജ്യത്ത് 27 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ദേശീയ രാഷ്ട്രീയത്തിൽ ചൂടേറിയ ചർച്ചകൾ. ജൂൺ 18-നാണ് തിരഞ്ഞെടുപ്പ് നടക്കുക. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 8 ആണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ സ്ഥാനാർഥി നിർണയവും തിരഞ്ഞെടുപ്പ് തന്ത്രങ്ങളും സംബന്ധിച്ച ചർച്ചകൾ പൂർത്തിയായതായി റിപ്പോർട്ടുകൾ പറയുന്നു. ക്രോസ് വോട്ടിങ് സാധ്യതകൾ ഇരു മുന്നണികളെയും ആശങ്കപ്പെടുത്തുന്നുണ്ട്.

നിലവിൽ രാജ്യസഭയിൽ 148 അംഗങ്ങളുള്ള എൻഡിഎ, ഈ തിരഞ്ഞെടുപ്പോടെ അംഗസംഖ്യ 150 കടത്താമെന്ന പ്രതീക്ഷയിലാണ്. 27 സീറ്റുകളിൽ 17 മുതൽ 18 വരെ സീറ്റുകൾ നേടാനായാൽ സഭയിൽ മുന്നണിക്ക് കൂടുതൽ ശക്തമായ ഭൂരിപക്ഷത്തിലേക്ക് എത്താനാകും.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, രവ്‌നീത് സിങ് ബിട്ടു തുടങ്ങിയവരുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്നും, രവ്‌നീത് സിങ് ബിട്ടു രാജസ്ഥാനിൽ നിന്നും ബിജെപി സ്ഥാനാർഥികളാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

മധ്യപ്രദേശിൽ കോൺഗ്രസിന് ഒരു സീറ്റ് ഉറപ്പാക്കാൻ മതിയായ ഭൂരിപക്ഷമുണ്ടെങ്കിലും ക്രോസ് വോട്ടിങ് ഭീഷണി നിലനിൽക്കുന്നുണ്ട്. കർണാടകയിൽ നിന്ന് മല്ലികാർജുൻ ഖാർഗെയുടെ പുനർതിരഞ്ഞെടുപ്പ് ഏറെക്കുറെ ഉറപ്പാണെന്ന് വിലയിരുത്തപ്പെടുന്നു. രാജസ്ഥാനിൽ ബിജെപി രണ്ട് സീറ്റുകളും കോൺഗ്രസ് ഒരു സീറ്റും നേടുമെന്നാണ് കണക്കുകൂട്ടൽ. അശോക് ഗെഹ്‌ലോട്ട്, പവൻ ഖേര എന്നിവർ കോൺഗ്രസിന്റെ പരിഗണനയിലുള്ളവരാണെന്നും സൂചനയുണ്ട്.

ഗുജറാത്തിൽ ഇത്തവണ കോൺഗ്രസിന് രാജ്യസഭയിൽ പ്രാതിനിധ്യം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നതാണ് മറ്റൊരു ശ്രദ്ധേയ വശം. നിലവിലെ എംപി ശക്തിസിൻ ഗോഹിലിന്റെ കാലാവധി ജൂൺ 21-ന് അവസാനിക്കുന്നതോടെ കോൺഗ്രസിന് മതിയായ പിന്തുണ ഇല്ലാത്തത് തിരിച്ചടിയാകും. ഝാർഖണ്ഡിൽ ഭരണകക്ഷിയായ ജെഎംഎം പിന്തുണയോടെ കോൺഗ്രസിന് ഒരു സീറ്റ് നേടാമെന്നാണ് പ്രതീക്ഷ. ഇതോടൊപ്പം മൂന്ന് ഉപതിരഞ്ഞെടുപ്പുകളും നടക്കുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix